മോഹൻലാലിന് മുൻപിൽ റെക്കോർഡുകൾ വീഴുന്നു…

സാജിദ് യഹിയ കഥയെഴുതി സംവിധാനം ചെയ്ത് മഞ്ജു വാര്യർ കട്ട ലാലേട്ടൻ ആരാധികയായ മീനുക്കുട്ടിയായി എത്തുന്ന മോഹൻലാൽ റെക്കോഡുകൾ തിരുത്തിക്കുറിക്കുന്നു…. മോഹൻലാൽ എന്ന ചിത്രത്തിന്റെ “ഞാൻ ജനിച്ചന്ന് കേട്ടൊരു പേര്” എന്ന ഗാനം റിലീസായി 24 മണിക്കൂറുകൾക്കുള്ളിൽ 7 ലക്ഷം വ്യൂസും റിലീസായപ്പോൾ മുതൽ ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമതായും തുടരുകയാണ്.

ഈ ലാലേട്ടൻ തരംഗം ചിത്രത്തിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു. മോഹൻലാൽ എന്ന ചിത്രത്തിന്റെ പേര് തന്നെയാണ് ചിത്രത്തെ ഇത്രത്തോളം ജനകീയമാക്കാൻ ഒരു കാരണം. മഞ്ജു വാര്യർക്ക് പുറമെ ഇന്ദ്രജിത്ത് സുകുമാരൻ,സലിം കുമാർ,അജു വർഗീസ്,സൗബിൻ ഷാഹിർ, ഹരീഷ് കണാരൻ,കെ പി എസ് ഇ ലളിത,സിദ്ധിഖ് തുടങ്ങി നിരവതി പ്രിയ താരങ്ങൾ അണിനിരക്കുന്ന മോഹൻലാൽ ഈ വിഷുക്കാലം സ്വന്തമാക്കാൻ തീയറ്ററുകളിൽ എത്തും…

 

അപ്പൊ എങ്ങനാ ആഘോഷങ്ങൾക്ക് തിരിതെളിയുമ്പോൾ നിങ്ങളും ഉണ്ടാകില്ലേ കൂടെ…..

LEAVE A REPLY