പേടിപ്പെടുത്തുന്ന ട്രെയ്‌ലറുമായി കിനാവള്ളി…..

ഓർഡിനറി,മധുരനാരങ്ങാ,3 ഡോട്സ്,ഒന്നും മിണ്ടാതെ,ശിക്കാരി ശംഭു എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട സംവിധായകനായി മാറിയ സുഗീത് ഒരു കൂട്ടം പുതുമുഖങ്ങളുമായി എത്തുന്ന കിനാവള്ളിയുടെ ത്രില്ലടിപ്പിക്കുന്ന ട്രെയ്‌ലർ എത്തി…

സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത് മുന്നേറുന്ന കിനാവള്ളിയുടെ ട്രെയ്‌ലർ കാണുമ്പോൾത്തന്നെ പ്രാന്തന് മനസിലാകുന്നത് ഈ അടുത്തെങ്ങും മലയാളത്തിൽ കണ്ടിട്ടില്ലാത്തൊരുത്തരം മേക്കിങ് ആണ് സുഗീത് ഈ ചിത്രത്തിന് നല്കിയിരിക്കുന്നതെന്നാണ്.

ഹൊറർ മൂഡിൽ മികച്ച ലൊക്കേഷനുകളും ഗംഭീര ക്യാമറ വർക്കുമാണ് കിനാവള്ളിയിൽ എന്ന് ചിത്രത്തിന്റെ ട്രെയ്‌ലറിൽനിന്നും ഇതുവരെ പുറത്തിറക്കിയിരിക്കുന്ന വീഡിയോ ഗാനങ്ങളിൽനിന്നും വ്യക്തമാണ്….

ഇതുവരെ ഇറങ്ങിയ എല്ലാ ഗാനങ്ങളും ഇതിനിടയിൽ ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു, പുതുമുഖ താരങ്ങളെ മുൻനിർത്തി പുതുമയുള്ള കഥപറയാനൊരുങ്ങുന്ന സുഗീതിനും ടീമിനും പ്രാന്തന്റെ എല്ലാവിധ ആശംസകളും…. മനേഷ് തോമസ് നിർമ്മിക്കുന്ന ചിത്രം ജൂലൈ 27 ന് വൈശാഖ സിനിമാസ് തീയറ്ററിലെത്തിക്കും എന്തായാലും കാത്തിരിക്കാം ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിലേക്ക് വരുന്ന ഒരു കിണ്ണം കാച്ചിയ ഹൊറർ ചിത്രത്തിനായി…

LEAVE A REPLY