മോഹിപ്പിക്കുന്ന പ്രണയം സമ്മാനിച്ച് ‘എന്റെ മെഴുകുതിരി അത്താഴങ്ങൾ/പ്രാന്തൻസ് റിവ്യൂ

പ്രണയം എന്നും മനസുകളെ ഒരുപാടു മോഹിപ്പിക്കുകയും അടുപ്പിക്കുകയും നോവിക്കുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും മനോഹരമായ വികാരം.

പ്രണയത്തിന്റെ എല്ലാ സൗന്ദര്യ ഭാവങ്ങളും ചാലിച്ചെഴുതിയ അതിസുന്ദരമായ കവിത.
എന്റെ മെഴുകുതിരി അത്താഴങ്ങളെ അങ്ങനെ വിശേഷിപ്പിക്കാം.

നീണ്ട 4 വർഷത്തെ ഇടവേളയ്ക്കു ശേഷം അനൂപ് മേനോൻ കഥയും തിരക്കഥയും സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സൂരജ് ടോം ആണ്.
പ്രണയത്തിന്റെ സുന്ദര ഭാഷയെ വളരെ സ്വാഭാവികമായി തന്നെ സ്ക്രീനിലേക്ക് പകർത്തുന്നതിൽ സംവിധായകൻ പൂർണമായി വിജയിച്ചിട്ടുണ്ട്.

സഞ്ജയ് ലോക പ്രസിദ്ധനായ ഒരു ഷെഫാണ്. രുചിഭേദങ്ങൾ തേടിയുള്ള അയാളുടെ യാത്രയിൽ ഊട്ടിയിൽ വെച്ച് മെഴുകുതിരികൾ ഡിസൈൻ ചെയ്യുന്ന അഞ്ജലിയെ സഞ്ജയ് കണ്ടുമുട്ടുന്നു. രസകരവും പ്രണയാർദ്രവുമായ അവരുടെ ആദ്യ കണ്ടുമുട്ടലിന് ശേഷം ഇരുവരും പ്രണയത്തിലാകുന്നു. ഇരുവരുടേയും വൈകാരിക തലങ്ങളിലൂടെയുള്ള ഒരു യാത്രയാണ് എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രം.
മെഴുകുതിരിയഴകുള്ള സുന്ദരിക്കുട്ടിയും അത്താഴങ്ങളുടെ കാമുകനും തമ്മിലുള്ള പ്രണയ കവിത.

അനൂപ് മേനോൻ അവതരിപ്പിച്ചരിക്കുന്ന നായക കഥാപാത്രത്തിന് പകുതിയായി മിയ ആണ് നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.
രണ്ടു പേരും തമ്മിലുള്ള കെമിസ്ട്രി നന്നായി വർക്ക് ചെയ്തിട്ടുമുണ്ട്.
ചിന്തിപ്പിച്ച് ചിരിപ്പിച്ച് അലൻസിയറും ബൈജുവും അത്താഴച്ചിരികൾക്ക് മാറ്റ് കൂട്ടി. ലാൽ ജോസ്, വി കെ പ്രകാശ്, ദിലീഷ് പോത്തൻ എന്നിവർ മനോഹരമായി അവരുടെ കാമിയോ റോൾസ് അവതരിപ്പിക്കുകയും ചെയ്തു.

എം ജയചന്ദ്രൻ ഒരുക്കിയ മനോഹരമായ ഗാനങ്ങളും ജിത്തു ദാമോദർ ഒരുക്കിയ വർണാഭമായ വിഷ്വൽസും ചേർന്നപ്പോൾ മെഴുതിരി അത്താഴങ്ങൾ കൂടുതൽ രുചികരമായി. രാഹുൽ രാജിന്റെ പ്രണയം വിടർത്തുന്ന പശ്ചാത്തല സംഗീതം കൂടിയായപ്പോൾ പ്രേക്ഷന്റെ ചലച്ചിത്ര ആസ്വാദത്തിന്റെ രുചിയുള്ള അത്താഴ വിരുന്നു തന്നെയായി
എന്റെ മെഴുകുതിരി അത്താഴങ്ങൾ.

LEAVE A REPLY