ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബ്രാഹ്മണ പെൺകുട്ടിയായി നയൻതാര

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമയിലൂടെയാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ താരറാണി നയൻതാര തിരിച്ചെത്തുന്നത്.

ഒരു പാലക്കാടൻ ബ്രാഹ്മണ പെൺകുട്ടിയായി, തമിഴും മലയാളവും ഒരുപോലെ സംസാരിക്കുന്ന ‘ശോഭ’ എന്ന കഥാപാത്രമാണ് നയൻ‌താര അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായക വേഷം ചെയ്യുന്ന നിവിൻ പോളി ‘ദിനേശൻ’ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.ഇരുവരുമുള്ള പ്രണയവും അവരുടെ ജീവിതത്തിൽ നിർണായകമായി സംഭവിക്കുന്ന സംഭങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം.

ശ്രീനിവാസൻ, ഉർവശി, അജുവർഗീസ്, ധന്യാ ബാലകൃഷ്ണൻ, സംവിധായകൻ ജൂഡ് ആന്റണി ജോസഫ് എന്നിവർക്കൊപ്പം തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ധ്യാൻ തന്നെയാണ് രചിച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസന്റെ വരികൾക്ക് സംഗീതം നൽകുന്നത് ഷാൻ റഹ്മാൻ. ശ്രീനിവാസ് റെഡ്ഡി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹർഷയാണ്. ചെന്നൈ, ബംഗളുരു, കൊച്ചി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.

LEAVE A REPLY