ജിമിക്കി കമ്മൽ ഇനി തമിഴിൽ….
കഴിഞ്ഞ വർഷത്തെ ഹിറ്റ്‌ ചാർട്ടിൽ നമ്പർ വൺ സ്‌ഥാനത്തുണ്ടായിരുന്ന “ജിമിക്കി കമ്മൽ “സോങ്‌ തമിഴിലേക്ക്.
രാധ മോഹൻ സംവിധാനം ചെയ്യുന്ന”കാട്രിൻ മൊഴി “എന്ന ചിത്രത്തിലാണ് ഗാനം ഉൾപ്പെടുത്തിയിരിക്കുന്നത്. ജ്യോതികയാണ് നായിക നേരത്തെ രാധ മോഹൻ ജ്യോതികയെ നായികയാക്കി മൊഴി എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. ഹിന്ദിയിൽ വിദ്യ ബാലൻ അഭിനയിച്ചു ഹിറ്റാക്കിയ “തുമാരി സുലു “എന്ന ചിത്രത്തിന്റെ റീമേക് ആണ് കാട്രിൻ മൊഴി. ചിത്രത്തിൽ ജ്യോതിക ഒരു റേഡിയോ ജോക്കി ആയി പ്രത്യക്ഷപ്പെടുന്നു.
ഒരു സാദാ വീട്ടമ്മ റേഡിയോ ജോക്കി ആകുന്നതും അതവരുടെ കുടുംബ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ചിത്രം പറയുന്നത്.
ജിമിക്കി കമ്മൽ തമിഴിൽ എത്തുമ്പോൾ മൊഴി മാറ്റാതെ ആണ് ഉപയോഗിക്കുന്നത്. തമിഴ് സിനിമയിലും മലയാളം ഗാനം ഉപയോഗിക്കും.
ഗാനത്തിന്റെ റൈറ്റ്സ് ചിത്രത്തിന്റെ നിർമാതാക്കൾ സ്വന്തമാക്കി കഴിഞ്ഞു.
ഒക്ടോബറിൽ കാട്രിൻ മൊഴി തീയേറ്ററിൽ എത്തും

LEAVE A REPLY