മലയാളികളുടെ പ്രിയ സംവിധായകൻ കമൽ സംവിധാനം ചെയ്യുന്ന എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥയുമായി എത്തുന്ന ചിത്രമാണ് ആമി. ചിത്രത്തിൽ മഞ്ജു വാര്യർ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സിംഗപ്പൂരിൽ വെച്ച് നടന്ന ഏഷ്യൻ വിമെൻ റൈറ്റേഴ്‌സ് ഫെസ്റ്റിവലിൽ വെച്ചു ചിത്രത്തിന്‍റെ ട്രയ്ലർ പ്രദർശിപ്പിക്കാൻ ഉള്ള ഭാഗ്യം ചിത്രത്തെ തേടി എത്തി.

 

നിരവധി എഴുത്തുകാർ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു.
ടോവിനോ, മുരളി ഗോപി, അനൂപ് മേനോൻ, രാഹുല്‍ മാധവ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ചിത്രത്തിന്‍റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചത്.
ചിത്രം അടുത്ത മാസം തിയറ്ററുകളിൽ എത്തും.

 

 

 

 

 

 

 

 

 

 

 

 

LEAVE A REPLY