ഈ മ യോ- ഇറക്കാതെ വെച്ചിരിക്കുന്ന ഒരു വിസ്മയ കാഴ്ച!

ഇപ്പോൾ പ്രാന്തൻ അവിടെയും ഇവിടെയുമായി കേട്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്, അങ്കമാലി diaries-ഇന് ശേഷം ലിജോ ജോസ് പെല്ലിശേരി മലയാള സിനിമയുടെ യഥാർത്ഥ പ്രേക്ഷകർക്കായി ഒരുക്കുന്ന ഈ മാ യൗ എന്തുകൊണ്ടൊക്കെയോ പുറത്തിറങ്ങാതാത്തത് എന്തൊക്കെയോ കൊണ്ടയാണെന്ന് ഒക്കെയുള്ള അഭ്യൂഹങ്ങൾ, അതിന് കാരണം കഴിഞ്ഞ കൊല്ലം ഡിസംബെരിൽ തീയേറ്ററുകളിൽ എത്തേണ്ട ചിത്രമായിരുന്നു ഈ മാ യൗ എന്നുള്ളത് കൊണ്ടാണ്.
സംഭവം ശെരിയാണ്, അതിനോട് അനുബന്ധിച്ച് ഒരു പ്രിവ്യൂ ഷോയും എറണാകുളം pvr ഇൽ നടത്തുകയും ചെയ്തതാണ്.
ആ നടന്ന പ്രിവ്യൂ ഷോ കണ്ട് ഞെട്ടിയ കാണികൾ, പ്രമുഖർ ഉൾപ്പടെയുള്ള കാണികൾ, ഇത് സാധാരണ ഗതിയിൽ കേരളത്തിൽ ഇറങ്ങി, വിജയിച്ച് അഭ്പ്രായങ്ങൾ നേടുക മാത്രം ചെയ്യേണ്ട ഒരു സിനിമ അല്ലെന്നും, മറിച്ച്, ഇന്ത്യ ഒട്ടാകെ കാണേണ്ട, കണ്ടു വിലയിരുത്തേണ്ട ഒരു ദൃശ്യകലാ അനുഭവം ആണെന്നും ലിജോയോട് പറയുകയായിരുന്നു. അത്രമേൽ നമ്മെ ഒക്കെ കീഴ്പെടുത്തുന്ന ഒരു ചലച്ചിത്ര അനുഭവം തന്നെയാണ് ഇത്, അന്ന് ആ പ്രിവ്യൂ ഷോ കണ്ട ഒരു പ്രേക്ഷകൻ എന്ന നിലയിൽ പറയട്ടെ, ലിജോ ജോസ് പെല്ലിശ്ശേരി സമീപകാലത്ത് പ്രാന്തനെ ഒരുപാട് അദ്‌ഭുതപെടുത്തിയിട്ടുണ്ടെങ്കിലും, ആ അദ്‌ഭുതങ്ങളൊക്കെ വെറും അദ്‌ഭുതങ്ങളും, ഈ മാ യൗ എന്ന അദ്ദേഹത്തിന്റെ നവ അദ്‌ഭുതം ഒരു വിഷ്വവിഖ്യാതമായ അദ്ബുദ്ധവും ആയി തോന്നിപ്പിച്ച ഒരു സിനിമയാണ് ഈ മാ യൗ.

എന്തായാലും ആ അദ്‌ഭുതത്തെ ഇന്ത്യയിലെ ഒട്ടനവധി ചലച്ചിത്ര മേളകളിലും മറ്റും പ്രദർശിപ്പിച്ച്, ചിത്രത്തിന് അത് അർഹിക്കുന്ന, വളരെ വലിയ ഒരു പ്രേക്ഷക അംഗീകാരം ഉറപ്പ് വരുത്തുവാൻ വേണ്ടി മാത്രമാണ് ആ സിനിമയുടെ റിലീസ് ഡേറ്റ് അവർ മാറ്റിവെചിരിക്കുന്നത്.

പ്രാന്തന് ഉറപ്പുണ്ട്, ചിത്രം ഇവിടെ ഇറങ്ങുമ്പോൾ, ലോകത്താൽ അംഗീകരിക്കപ്പെട്ട ഒരു മലയാള സിനിമയായി പരിണമിച്ച ഒരു ലിജോ ജോസ് പെല്ലിശേരി ചലച്ചിത്രത്തെ ആണ് നമ്മൾ കാണുവാൻ പോകുന്നത്, അത്രമേൽ ആഴമുള്ള ഒരു വിസ്മയ കാഴ്ചയാണ് അത്!

LEAVE A REPLY