ഒരു സെക്കൻറ് പോലും ബോർ അടിക്കാതെ 2 മണിക്കൂറിലധികം ഒരു സിനിമ ആസ്വദിച്ച് കണ്ടത് , കുറേ കാലത്തിന് ശേഷം ഇന്നാണ് , …. മൊത്തത്തിൽ പറഞ്ഞാൽ …. നന്നായി അസ്വാധിക്കാവുന്ന ഒറു നല്ല Entertainer ആണ് Furious 7

Cars , Vengeance ,too damn fast and furious … ഈ വാക്കുകളാണ് പടത്തിന്റെ സമ്മറി …. 2 മണിക്കൂർ Adrenaline pumping action … കഥ ട്രെയിലറും , Fast and Furious 6 ഉം കണ്ടിട്ടുള്ളവർക്ക് മനസിലായി കാണുവല്ലോ … അനിയനെ ഇഞ്ച പരിവമാക്കിയവന്മാരെ തെരഞ്ഞ് കണ്ടു പിടിച്ച് പണി കൊടുക്കാനായി വരുന്ന Deckard Shaw ഇൽ നിന്നാണ് കഥ തുടങ്ങുന്നത് … അതും ഒരു കിടിലൻ പഞ്ച് ഇന്റ്രോ …. ഈ അടുത്തെങ്ങും ഒരു വില്ലൻ ഇത്രേം കയ്യടി ഇന്ട്രോയ്ൽ വാങ്ങുന്നത് ഞാൻ കണ്ടിട്ടില്ലാ … ലിസ്റ്റ് കണ്ടെത്തുന്ന shaw പിന്നീടു പണി തൊടങ്ങുന്നു …. വേട്ടയാടപ്പെടുന്നു എന്ന സ്ഥിതിയിൽ നിന്ന് വേട്ടയാടുന്നവർ എന്ന രീതിയിലേക്ക് മാറി , shaw യെ കണ്ടു പിടിച്ച് Han ഇന്റെ മരണത്തിനു പകരം വീട്ടാൻ ഇറങ്ങുകയാണ് പിന്നീട് Van Dom and Family …

പടം ഒരു particular പോയിന്റിൽ നിന്ന് ആക്ഷൻ concentrate ചെയ്ത് തുടങ്ങുന്നു … പിന്നെ ആക്ഷൻ മാത്രേ കാണാൻ കിട്ടൂ … സിനിമയോട് engaged ആയി കഴിഞ്ഞാൽ പിന്നെ എന്റെ ചേട്ടന്മാരെ .. ചുറ്റുമൊള്ളതൊന്നും കാണാൻ പറ്റൂല്ലാ …സ്ക്രീനിൽ നടക്കണ പടം മാത്രം … പ്ലയ്നിൽ നിന്ന് പാരച്യൂട്ട് ചെയ്തിറങ്ങിയുള്ള സീക്വൻസ് തന്നെയാണ് പടത്തിന്റെ ഹൈലൈറ്റ് …


ആ സമയത്താണ് ബോണസ് എന്ന പോലെ ഞാൻ Surprised ആയ ഒരു എൻട്രി വന്നത് .. സാക്ഷാൽ ‘ ടോണി ജാ ‘ … താരതമ്യേന ചെറിയ റോൾ ആണേലും അങ്ങരടെ ഫൈറ്റ് ഒരു പൊടിക്ക് വിതറിയത് കാണാൻ നല്ല രസാണ് … നെഗറ്റീവ് ഷെയ്ട് ആണ് പുള്ളിക്ക് ,,, അങ്ങനെ സ്ട്രോങ്ങ്‌ ആണ് വില്ലന്മാർ …

Director James Wan എന്ന പേര് അത്യാവിശ്യം Hollywood പടങ്ങൾ കണ്ടിട്ടുള്ളവർക്ക് പരിചിതം ആയിരിക്കും ..Saw 1 , The Conjuring , Insidious Chapter 1&2 etc. ആണ് അണ്ണന്റെ ചെല പ്രധാന പടങ്ങൾ … ഈ പ്രധാന പടങ്ങളുടെ ലിസ്റ്റിൽ ഉറപ്പായും ഇതും ചേർക്കാം …


വാൻ ഡോം ആൻഡ് ഫാമിലി … 5 & 6 പാർട്ടുകളിൽ കണ്ട സെയിം പ്രാധാന്യവും നില നിർത്തുന്നു … Dwayne Johnson aka Rock പടത്തിൽ സ്ക്രീൻ സ്പയ്സ് കുറവാണ് … തുടക്കത്തിൽ കാണുന്ന റോക്കിനെ , പിന്നെ കാണാൻ കുറേ വൈകും …Roman Pearce പതിവ് പോലെ കൊറച്ച് ചിരിപ്പിച്ചു …

Jason Statham … അണ്ണൻ മുത്താണ് … ഒരു വില്ലന് കിട്ടുന്ന സ്ക്രീൻ സ്പയ്സ് ഒക്കെ തന്നെയാണ് അണ്ണന് കിട്ടിയത് … പക്ഷെ ഒള്ള സീൻ ഒക്കെ മാസ്സ് ആണ് … പ്രത്യേകിച്ച് ഇന്റ്രോ …. ഒരു വില്ലന് ഇത്രേം കയ്യടി കിട്ടുന്നത് ഈ അടുത്തെങ്ങും കണ്ടിട്ടില്ലാ … മരണ മാസ്സ് … പക്കേങ്കി അണ്ണന്റെ ഫാൻസിനു ഒരൽപ്പം വെഷമം കാണും … കാരണം വില്ലനല്ലേ … , ഒടുക്കം എന്തായിരിക്കും ഗതി എന്ന് അറിയാല്ലോ ??
ഏറ്റവും ഹൈലൈറ്റ് ഇതൊന്നുമല്ല ..Tribute to Paul Walker ആയിരുന്നു … അത് കണ്ടു കഴിഞ്ഞ ഉടൻ തീയറ്ററിൽ വൻ കയ്യടിയായിരുന്നു …. ശെരിക്കും paul ഇല്ലാത്തത് കൊണ്ടാകാം Furious 7ഇനോപ്പം ഒരു One Last Ride എന്നാ ടാഗ് കണ്ടത്

പിന്നെ ചില ഷോട്ടുകൾ കൊറച്ച് അമാനുഷികം ആയി തോന്നി … പ്രത്യേകിച്ച് വിൻ ഡീസലിന്റെയും , സ്റ്റാതതിന്റെയും വണ്ടി കൂട്ടിയിടിക്കുന്ന സീൻ … എത്ര എയർ ബാഗ് ഉണ്ടേലും അതൊക്കെ പണി കിട്ടൂല്ലേ എന്നൊരു സംശയം …അങ്ങനെ ഒന്ന് രണ്ട് ഷോട്ടുകൾ കൊറച്ചധികം അമാനുഷികമായി തോന്നി ..

DOP ഒന്നും വിലയിരുത്താൻ ഞാൻ ആളല്ല .. അതൊക്കെ വേറെ ലെവൽ … Vfx … Paul Walker ഇന് പകരം ബ്രതറിനെ വെച്ച് എടുത്ത പടത്തിന്റെ 30% ഏതാണെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല ( ലാസ്റ്റ് കൊറച്ച് ഷോട്സ് അതാണെന്ന് ഊഹിക്കാവുന്നതെ ഉള്ളു … അതൊഴിച്ചാൽ ) .. ജമ്പ് സീക്വന്സ് ഒക്കെ Vfx വെറും കിടു …

മൊത്തത്തിൽ കാണാൻ ആഗ്രഹമുണ്ടേൽ , ഒരു വലിയ Crowdഇനോപ്പം , രസിച്ചിരുന്ന് കാണാവുന്ന ഒരു ഹോളിവുഡ് മാസ്സ് പടം

LEAVE A REPLY