അരുവിയെ അടുത്തറിഞ്ഞപ്പോൾ പ്രാന്തന് സഹാതാപത്തിലുപരി പ്രണയമാണ് അരുവിയോട് തോന്നിയത്. അരുവി അവൾ ഇപ്പോഴും പ്രാന്തന്റെ മനസ്സിലെ നീറുന്ന വിങ്ങലാണ്. ഈ ലോകത്തൊരാൾക്കും ഈ അരുവിയുടെ അവസ്ഥ ഉണ്ടാകരുതേ എന്ന് പ്രാന്തൻ അറിയാതെ പ്രാർത്ഥിച്ചുപോയ്, ഒരിറ്റു കണ്ണുനീരോടുകൂടിയല്ലാതെ നിങ്ങൾക്ക് അരുവി കണ്ടവസാനിപ്പിക്കാനാവില്ല….

ഒത്തിരിയേറെ സിനിമാ പരീക്ഷണങ്ങൾ നടക്കുന്ന ഇൻഡസ്ടറിയാണ് തമിഴ് സിനിമ ഇൻഡസ്ടറി, വളരെ മികച്ചൊരു തിരക്കഥയെ അതിലും മികച്ച അഭിനയംകൊണ്ട് വ്യത്യസ്തമാക്കി അരുവിയിലെ കഥാപാത്രങ്ങൾ ഓരോരുത്തരും.

അരുവിയെ വെള്ളിത്തിരയിലെത്തിക്കാൻ അണിയറക്കാർ ആദ്യം സമീപിച്ചത് നയൻതാരയെയാണ്. ഡേറ്റ് ഇല്ലാത്തതിനാൽ നയൻസ് ഈ ചിത്രത്തെ കയ്യൊഴിഞ്ഞു, പിന്നീടവർ എത്തിയത് ശ്രുതി ഹാസ്സനെ തേടിയാണ് എന്തോ കാരണങ്ങളാൽ ശ്രുതിക്കും ഈ വേഷം ചെയ്യാനായില്ല. നയൻതാരയെ കൊണ്ടും ശ്രുതിയെക്കൊണ്ടും ഈ വേഷം ചെയ്യിക്കാത്തത് അഥിതി ബാലൻ എന്ന നടിക്ക് മാത്രമല്ല ഈ ചിത്രത്തിന് തന്നെയും ഗുണമായി വരുന്ന കാഴ്ചയാണ് പിന്നീട്‌ കണ്ടത്,

നയൻ താര ഈ ചിത്രം ചെയ്യുകയായിരുന്നെങ്കിൽ ഒരു പക്ഷെ നയന്സിന്റെതന്നെ കാര്യറിലെ തന്നെ മികച്ചചിത്രമായി മാറിയേക്കാമായിരുന്നു, ശ്രുതി ഹസ്സന് ഈ അവസരം സ്വീകരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ ഇപ്പോൾ ചെയ്തോണ്ടിരിക്കുന്ന സ്ഥിരം മസാല പടങ്ങളിൽ നിന്ന് മാറി കുറച്ചുകൂടി നല്ല വേഷങ്ങൾ ശ്രുതിയെ തേടി എത്തുമായിരുന്നു.

ഒരു പക്ഷെ അതിഥി ബാലനെക്കാൾ അരുവിക്ക് ഇവർ മികച്ചതാകില്ല എന്നുതന്നെ അഥിതി തന്റെ പ്രകടനത്തിലൂടെ കാണിച്ചു തന്നു. നയൻതാരയും ശ്രുതി ഹാസനുമായിരുന്നു ഈ വേഷം ചെയ്തിരുന്നതെങ്കിൽ അവരുടെ പ്രതിഫലം തന്നെ കോടികൾ കടക്കുമായിരുന്നു, പക്ഷെ അതിഥിയെ ഓഡിഷനിലൂടെ തിരഞ്ഞെടുത്തതുവഴി ചിത്രത്തിന്റെ മുഴുവൻ ചിലവ് ഒരു കോടിയിൽ ഒതുക്കാൻ അണിയറക്കാർക്കു കഴിഞ്ഞു. അതിനാൽ തന്നെ മികച്ച അഭിപ്രായത്തോടൊപ്പം നല്ല ലാഭത്തിലും സിനിമയെക്കോണ്ടെത്തിക്കാൻ ബുദ്ധിമാനായ സംവിധായകൻ അരുൺ പ്രഭു പുരുഷോത്തന് കഴിഞ്ഞു.

അരുവിയെ അറിയാത്തവർ എത്രയും വേഗം കാണണം…. അറിയണം… നമ്മുടെ ഇടയിലും ഇങ്ങനെ വേദനകൾ അനുഭവിക്കുന്ന അരുവിമാർ ഉണ്ടെങ്കിൽ ഒരു കൈത്താങ്ങ് അവർക്ക് കൊടുക്കാൻ കഴിയണം… അവരെ സമൂഹത്തിൽ നിന്ന് മാറ്റി നിർത്താതെ…. പുച്ഛത്തോടെ നോക്കാതെ… സ്നേഹം തുളുമ്പുന്ന ഒരു ചിരി അത് അവരെ നോക്കി ചിരിക്കാൻ നമുക്ക് കഴിയണം……

 

 

LEAVE A REPLY