സവാരി – ഇതൊരു തൃശ്ശിവപേരൂർ സവാരി/ പ്രാന്തൻസ് റിവ്യൂ

“സുരാജ് വെഞ്ഞാറമ്മൂടിനെ നായകനാക്കി അശോക് നായർ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സവാരി.
ഓരോ ചിത്രം കഴിയും തോറും മലയാളികളെ വീണ്ടും വീണ്ടും ഞെട്ടിക്കുന്ന സുരാജിന്റെ ഏറ്റവും മികച്ച മറ്റൊരു പ്രകടനമാണ് സവാരിയിലേത്.
മികച്ച പ്രതികരണങ്ങളാണ് തീയേറ്ററുകളിൽ നിന്ന് സവാരിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

തൃശൂരും,പൂരവും തന്നെയാണ് തന്നെയാണ് സവാരിയുടെ കഥാ പശ്ചാത്തലം.
പൂരവും തൃശ്ശൂരും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.

സുരാജ് അവതരിപ്പിക്കുന്ന കേദ്ര കഥാപാത്രം ദേവസ്വം ബോർഡിനെ സഹായിച്ചും മറ്റും ജീവിതം മുന്നോട്ടു നയിക്കുന്ന സാധാരണക്കാരൻ ആണ്.
വളരെ കുറിക്കു കൊള്ളുന്ന നർമ്മ മുഹൂർത്തങ്ങളും സ്വാഭാവിക അഭിനയ രംഗങ്ങളുമായി സുരാജ് മികച്ച പ്രകടനം കാഴ്ച്ച വച്ചിരിക്കുന്നു.
വളരെ ലളിതമായൊരു കഥയെ വളരെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു.

ചിത്രത്തിലെ പ്രധാന ആകർഷണം എന്താണെന്നു വച്ചാൽ അത് തീർച്ചയായും ദിലീപിന്റെ ഗസ്റ്റ് റോൾ ആയിരുന്നു.
കൂടാതെ ജയരാജ് വാരിയർ,പ്രവീണ,സുനിൽ സുഗത,ചെമ്പിൽ അശോകൻ എന്നിവരും മികച്ച പ്രകടനം നടത്തിയിരിക്കുന്നു.

മനോഹരമായ കാഴ്ചകളൊരുക്കി സവാരിയിലെ കാമറ ചലിപ്പിച്ചിരിക്കുന്നത് എസ് ബി പ്രജിത് ആണ്.
പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിക്കുന്ന സവാരിയിലെ സംഗീതം ജസ്റ്റിൻ കാളിദാസ് ആണ്.

മൊത്തത്തിൽ ഈ മഴക്കാലത്ത് കുടുംബ സമേതം തീയേറ്ററുകളിൽ മനസ്സ് നിറഞ്ഞു കണ്ടിറങ്ങാവുന്നൊരു കൊച്ചു ചിത്രം തന്നെയാണ് സവാരി.

LEAVE A REPLY