വിസ്മയമായി ‘മഹാനടി’

സൗത്ത് ഇന്ത്യ മുഴുവൻ ഒരുപാട് പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്നൊരു ചിത്രമായിരുന്നു മഹാനടി.
മലയാളത്തിന്റെ യൂത്ത് സൂപ്പർതാരം ദുൽക്കർ സൽമാൻ,കീർത്തി സുരേഷ്,സാമന്ത,വിജയ് ദേവർഗൊണ്ട എന്നിവർ മുഖ്യവേഷം ചെയ്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിനാണ്.

60കളിലെ സൂപ്പർസ്റ്റാർ പട്ടം ഉള്ള, അതിലുപരി ആരാധകരെ സ്വന്തമാക്കിയ നടി സാവിത്രിയുടെ ജീവിതം വിവരിക്കുന്ന സിനിമ പ്രേക്ഷകനെ ആ കാലത്തിലേക്ക് കൊണ്ട് പോകുന്നു.

കേരള റിലീസിന് മുൻപ് തന്നെ ബ്രഹ്‌മാണ്ഡ സംവിധായകൻ രാജമൗലിയും,മലയാളത്തിന്റെ മഹാനടൻ മോഹൻലാലും അടക്കം നിരവധി പ്രമുഖർ ചിത്രത്തെ അഭിനന്ദിച്ചു രംഗത്തെത്തിയിരുന്നു.
‘ദുൽക്കറിന്റെ’ ആരാധകനായി മാറി താൻ എന്നാണു രാജമൗലി ട്വീറ്റ് ചെയ്തത്.

പ്രതീക്ഷകൾക്കും ഊഹങ്ങൾക്കും അപ്പുറമുള്ള വിജയമായി മാറുകയാണ് മഹാനടി.
സത്യമുള്ള ജീവിത കഥയും സിനിമയുടെ കുലീനതയും സാവിത്രിയുടെ അനുഭവങ്ങളുമെല്ലാം കൃത്യമായി അനാവൃതം ചെയ്യപ്പെടുന്നു ചിത്രത്തിൽ.
സാവിത്രിയായി കീർത്തി സ്ക്രീൻ നിറഞ്ഞപ്പോൾ ജെമിനി ഗണേശനായി ദുൽക്കർ പകർന്നാടുകയാണുണ്ടായത്.

മിക്കി മേയറുടെ സംഗീതം ചിത്രത്തിൽ വഹിച്ച പങ്ക് വളരെ വലുതാണ്. ഓരോ സിറ്റുവേഷനുകളിലും അതിനിണങ്ങിയ സംഗീതം കൊണ്ട് അതേ ഫീൽ പിന്തുടരാൻ സാധിച്ചിട്ടുണ്ട്.

60കളുടെ സൗന്ദര്യം സ്ക്രീനിൽ എത്തിക്കുന്നതിന് ഡാനി ലോപ്പസിന്റെ ക്യാമറ കണ്ണുകൾ വഹിച്ച പങ്കും മഹാനടിയെ പ്രിയപ്പെട്ടതാക്കുന്നു.

സാധാരണ സിനിമകളിൽ നിന്നും വ്യത്യസ്തമായി 3 മണിക്കൂർ ഉണ്ടായിട്ടും ചിത്രത്തിന്റെ ഒഴുക്കിനെ ബാധിക്കാതിരുന്നിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും തിരക്കഥാകൃത് സിദ്ധാർഥ് ശിവസ്വാമിക്കാണ്.

ഒരു കാലവും കാലം സൂക്ഷിച്ച അഭ്രപാളിയുടെ ജീവിതവുമാണ് മഹാനടി.
കുടുംബസമേതം അനുഭവിച്ചു അറിയേണ്ട ചലച്ചിത്രാനുഭവം.

LEAVE A REPLY