മെർക്കുറി / REVIEW

സ്ഥിരം അടി ഇടി മസാലപ്പടങ്ങാളുടെ വേദിയായ തമിഴ് സിനിമയിൽ പുതുമയുടെ വിപ്ലവ പരീക്ഷണങ്ങൾക്കു തയ്യാറായ ഏതാനും യുവസംവിധായകർ ഉണ്ടായിരുന്നു.അവരിൽ തന്നെ ഏറ്റവും മുന്നിലുള്ള സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. പ്രമേയം കൊണ്ടും അവതരണം കൊണ്ടും എന്നും കാർത്തിക് ചിത്രങ്ങൾ വേറിട്ടു നിന്നിരുന്നു.എല്ലാത്തരം പ്രേക്ഷകനെയും തൃപ്തിപ്പെടുന്നത്തുന്ന തമിഴ് സിനിമയുടെ നവ വസന്തം കൂടിയായിരുന്നു സുബ്ബരാജ് ചിത്രങ്ങൾ.

പിസ, ജിഗർത്തണ്ട, ഇരൈവി എന്നീ ചിത്രങ്ങൾക്ക് ശേഷം കാർത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിർവഹിച്ചു പ്രഭുദേവ നായകവേഷത്തിലെത്തുന്ന ചിത്രമാണ് ഇന്ന് പ്രദർശനത്തിനെത്തിയ മെർക്കുറി.പ്രഭുദേവയ്‌ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും മുഖ്യ വേഷത്തിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് കാർത്തികേയൻ സന്താനം, ജയന്തി ലാൽ ഗാഢ എന്നിവർ ചേർന്ന് സ്റ്റോൺ ബെഞ്ച് ഫില്മിസിന്റെ ബാനറിൽ ആണ്.
ഒരു സൈലെൻറ് ഹൊറർ ത്രില്ലർ മൂഡിൽ കഥ പറയുന്ന ചിത്രം പറയുന്നത്

1992 ഇൽ ഒരു മെർക്കുറി ഫാക്ടറിയിൽ നിന്ന് ഉണ്ടായ മെർക്കുറി ചോർച്ചയും മലിനീകരണവും മൂലം ഒരുപാട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും, കൊച്ചു കുട്ടികൾ അടക്കം ഉള്ളവർക്കു പല തരം വൈകല്യങ്ങൾ ഉണ്ടാവുകയും ചെയ്തു. അങ്ങനെ കേൾവി ശക്തിയും സംസാര ശേഷിയും ഇല്ലാതെയായ അഞ്ചു സുഹൃത്തുക്കളുടെ ജീവിതത്തിൽ ഉണ്ടാവുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ ആണ്. ചിത്രത്തിലെ ഒരു കഥാപാത്രത്തിനും പേരോ സംഭാഷണമോ ഇല്ല എന്നത് കൗതുകം കൂട്ടുന്നു.സംഭാഷണങ്ങൾ പോലുമില്ലാതെ വളരെ ത്രില്ലിംഗ് ആയി പ്രേക്ഷനെ പിടിച്ചിരുത്തും വിധമുള്ള ചിത്രത്തിന്റെ മേക്കിങ് കാർത്തിക് സുബ്ബരാജെന്ന സംവിധായകന്റെ അതിമികവ് തന്നെയാണ്.

തിരുവിന്റെ ദൃശ്യങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന്. തൊണ്ണൂറു ശതമാനവും രാത്രി ദൃശ്യങ്ങൾ ഉള്ള ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ ഫ്രെയിംസും ലൈറ്റിങ്ങുമെല്ലാം ഗംഭീരം എന്ന വാക്ക് കൊണ്ട് മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കു.
അതോടൊപ്പം തന്നെ

പ്രേക്ഷകനെ ഞെട്ടിച്ച
പൂർണ്ണതയാണ് സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതം നൽകിയത്.

പ്രഭുദേവയ്‌ക്കൊപ്പം പ്രശസ്ത നടൻ പ്രഭുവും മികച്ച പ്രകടനം കാഴ്ച്ചവച്ചിരിക്കുന്നു.

വളരെ ഇന്റെൻസീവ് ആയ മേക്കിങ് ഇത്തരം മേക്കിങ് സ്റ്റൈലുകൾ എന്നും മാറി മാറി പരീക്ഷിക്കുന്ന കാർത്തിക്കിന്റെ ചിത്രങ്ങളിൽ ഇനി മുതൽ മെർക്കുറിയും മുന്നിൽ തന്നെയുണ്ടാകും.
വരും ദിവസങ്ങളിൽ ഇന്ത്യൻ സിനിമയിൽ തന്നെ മെർക്കുറി പുതിയ ചരിത്രം സൃഷ്ടിച്ചു മുന്നേറാവുന്നതാണ്.

LEAVE A REPLY