തനി കുട്ടനാടൻ റിവ്യൂ

പ്രേക്ഷകർ കാത്തിരുന്ന തനി നാടൻ പശ്ചാത്തലത്തിലൊരുങ്ങിയ മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗ് ആദ്യ ദിവസം തന്നെ മലയാളിപ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. സേതു രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലെ നൂറ്റി അൻപതോളം കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന് ആരാധകരുടെയും സിനിമാ പ്രേമികളുടെയും വലിയ വരവേൽപ്പാണ് ലഭിച്ചത് എന്നത് സത്യം. നാട്ടില്‍ മടങ്ങിയെത്തുന്ന ഒരു പ്രവാസിയിലൂടെ കുട്ടനാടിനെക്കുറിച്ചു പറയുക എന്നതാണ് സിനിമയുടെ ഇതിവൃത്തം.

ഹരി എന്ന കഥാപാത്രമായി മമ്മൂക്ക തകർത്താടി. ഒരു കുട്ടനാടൻ ഗ്രാമത്തെ കുറിച്ചും അവിടുത്തെ ജനപ്രിയനായ ഹരി എന്ന കഥാപാത്രത്തെ കുറിച്ചും ഒരാൾ എഴുതുന്ന ബ്ലോഗിലൂടെയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്. അതോടൊപ്പം തന്നെ ഈ ചിത്രത്തിലെ മൂന്നു നായികമാരായ അനു സിതാര, ലക്ഷ്മി റായ്, ഷംന കാസിം എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും ഭംഗിയാക്കിയിട്ടുണ്ട്. നായകന് എന്താണ് ജോലിയൊന്നൊന്നും പറയുന്നില്ലെങ്കിലും ആള്‍ കൃഷ്ണപുരം എന്ന കുട്ടനാടന്‍ പ്രദേശത്തിലെ ചെറുപ്പക്കാരുടെ മാതൃകാപുരുഷനാണ്. സണ്ണി വെയ്‌നും അനന്യയും അവതരിപ്പിക്കുന്ന പ്രവാസി ദമ്പതികള്‍ കാപ്പികുടിച്ചും പഴച്ചാറു സേവിച്ചും വായിക്കുന്ന ബ്ലോഗിലൂടെയാണ് സിനിമ മുന്നേറുന്നത്. ഒപ്പം ഷംന കാസിം നീന കുറുപ്പ് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്.

ശ്രീനാഥ് സംഗീതം നൽകിയ മനോഹരമായ ഗാനങ്ങൾ ആണ് ഒരു കുട്ടനാടൻ ബ്ലോഗിനെ മനോഹരമാക്കുന്ന മറ്റൊരു ഹൈലൈറ്.പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ സിനിമയിലുടന്നീളം ഉണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഒരു കുംബപ്രേക്ഷകരെ പിടിച്ചിരുത്താൻ വേണ്ട എല്ലാ ചേരുവകരുവകളും ചേർന്ന ഒരു നാടൻ സദ്യ ഉണ്ട തിരപ്തിയോടെ ഒരു പ്രേക്ഷനും അനുഭവപ്പെടും എന്നതാണ് സത്യം.നമ്മളിലെ ഒരാളായി ഹരിയേട്ടൻ എന്ന കഥാപാത്രതെ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഇഷ്ട്ടപെടും.

LEAVE A REPLY