കേരളം കവർന്ന കള്ളന്മാർ /കായംകുളം കൊച്ചുണ്ണി പ്രാന്തൻസ് Review

കേരളത്തിലെ തീയേറ്ററുകളിൽ വൻ കവർച്ച.
ഇന്ന് രാവിലെ മുതൽ കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള തീയേറ്ററുകളിൽ രണ്ടു കള്ളന്മാർ വൻ കവർച്ച നടത്തിയിരിക്കുകയാണ്
പ്രേക്ഷക മനസ്സുകളും ബോക്സോഫീസ് റെക്കോർഡുകളുമാണ് കവർച്ച ചെയ്യപ്പെട്ടിരിക്കുന്നത്
കായംകുളം കൊച്ചുണ്ണി ഇത്തിക്കര പക്കി എന്നീ രണ്ടു കള്ളന്മാരാണ് വൻ കവർച്ചയ്ക്ക് പിന്നിൽ

വളരെ രസകരമായി കായംകുളം കൊച്ചുണ്ണിയെ ഇങ്ങനെ വിശേഷിപ്പിക്കാം
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് നിവിൻ പോളി നായക വേഷത്തിൽ എത്തിയ നിലവിൽ മലയാളത്തിലെ ഏറ്റവും മുടക്കു മുതലുള്ള ചിത്രമാണ് കായംകുളം കൊച്ചുണ്ണി.
ബോബി സഞ്ജയുടെ തിരക്കഥയിൽ റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്ത ചിത്രം ഏകദേശം ഒരു വർഷം കൊണ്ടാണ് പൂർത്തിയായത്

കായംകുളം കൊച്ചുണ്ണി എന്ന പാവങ്ങളുടെ കള്ളൻ നായകന്റെ കഥയും ചരിത്രവും പറഞ്ഞ ചിത്രം മികച്ച രീതിയിൽ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷം
നിവിൻ വളരെ അധ്വാനത്തോടെ തന്നെ മികച്ചതാക്കുകയും ചെയ്തു ആക്ഷൻ രംഗങ്ങളിൽ മികച്ചു നിന്നു.

നിവിനൊപ്പം സണ്ണി വെയ്‌നും പ്രിയ ആനന്ദും ബാബു ആന്റണിയും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്

ചരിത്രവും ഫിക്‌ഷനും ഇടകലർത്തി മികച്ചൊരു വ്യാവസായിക തിരക്കഥ മെനയുന്നതിൽ ബോബി സഞ്ജയ് വിജയിച്ചിരിക്കുന്നു
പഴയ കാലവും ചരിത്രവും കളരിയും ഒകെ വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു

ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം പ്രേക്ഷരിൽ രോമാഞ്ചം നിറയ്ക്കുന്നുണ്ട്

ബിനോദ് പ്രധാന്റെ കാമറ മികച്ച ഫ്രെമുകളാൽ മനോഹരമായിരുന്നു

ഇത്തിക്കരപ്പക്കി🔥

സത്യത്തിൽ നോർമൽ സ്പീഡിൽ ഓടുന്നൊരു വണ്ടിക്കു കിട്ടിയ നൈട്രോ എനർജി പോലെയായിരുന്നു ചിത്രത്തിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ പകർന്നാടിയ ഇത്തിക്കരപ്പക്കി എന്ന കഥാപാത്രം
ക്രൂരമായ നോട്ടം കൊണ്ടും വന്യമായ മെയ് വഴക്കം കൊണ്ടും പക്കിയാശാൻ ഞെട്ടിച്ചു കളഞ്ഞു
ചിത്രത്തിൽ ഏറ്റവും കയ്യടി നേടിയതും രോമാഞ്ചമുണർത്തിയതും പക്കിയുടെ വരവായിരുന്നു..
കഥാഗതിക്കു ആവേശം കൂട്ടിയ കഥാപാത്രം

തീർച്ചയായും ഓരോ മലയാളിയും കണ്ടിരിക്കേണ്ട ചരിത്ര കാഴ്ചകളുടെയും ചരിത്രത്തിലെ നീതിമാനായ കള്ളന്റെയും കഥയാണ് കൊച്ചുണ്ണി കണ്ടറിഞ്ഞു രോമാഞ്ചം കൊള്ളേണ്ട സിനിമ

•Pranthans Rating:4/5

LEAVE A REPLY