ഒരു പഴയ ബോംബ് കഥ /പ്രാന്തൻസ് റിവ്യൂ

ഇതൊരു ആഘോഷ സിനിമയാണ്.
കുടുംബവും സുഹൃത്തുക്കളുമൊക്കെ ഒത്ത് ചിരിച്ചു തിമിർത്തു കാണേണ്ടൊരു സിനിമ.

വലിയ കഥയോ ഞെട്ടിക്കുന്ന ട്വിസ്റ്റുകളോ ഇല്ലാത്ത ഒരു കുഞ്ഞു സിനിമ…. മനസ് തുറന്നു ചിരിക്കാം നന്നായിട്ട്.
കട്ടപ്പനയിലെ ഹൃതിക് റോഷന് ശേഷം ഇത്രേം ചിരിപ്പിച്ച സിനിമ അതും അതിന്റെ എഴുത്തുകാരൻ തന്നെ നായകനായി എത്തിയ സിനിമ.

വളരെ കാലത്തിനു ശേഷം ഷാഫിയുടെ സംവിധാനത്തിൽ ഒരു ഗംഭീര ചിരി ബോംബിന് കൂടി തിരികൊളുത്തിയിരിക്കുകയാണ് ബോംബ് കഥ.

പ്രയാഗ മാർട്ടിൻ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചത് ബിഞ്ചു ജോസഫ്, സുനിൽ കർമ്മ എന്നിവർ ചേർന്നാണ്. യുണൈറ്റഡ് ഗ്ലോബൽ മീഡിയ എന്റർടൈൻമെന്റാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.

വിനോദ് ഇല്ലംപിള്ളി വളരെ മനോഹരമായ ദൃശ്യങ്ങൾ ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയപ്പോൾ അരുൺ രാജ് എന്ന സംഗീത സംവിധായകൻ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ച നിലവാരം പുലർത്തി. അത് പോലെ തന്നെ ചിത്രത്തിന് മികച്ച വേഗത നൽകുന്നതിൽ എഡിറ്റർ വി സാജൻ നിർവഹിച്ച പങ്കും വളരെ നിർണ്ണായകമാണ്. ചിത്രത്തിന് ഒരു താളം പകർന്നു നല്കാൻ എഡിറ്റിംഗിനും അതുപോലെ പശ്ചാത്തല സംഗീതത്തിനും കഴിഞ്ഞിട്ടുണ്ട്.

ഹരീഷ് കണാരനും വിജയരാഘവനും ബിജു കുട്ടനും ഹരിശ്രീ അശോകനും കൂടി കിടുക്കി തിമിർത്തു പൊളിച്ചിട്ടുണ്ട്.

ബിബിൻ ജോർജ്,
നിങ്ങളൊരു വലിയ പ്രചോദനം ആണ്…. സിനിമ സ്വപ്നം കാണുന്നവർക്,പ്രതിസന്ധികളിൽ പകച്ചു നില്കുന്നവർക്, കുറവുകൾ കൊണ്ട് സ്വയം മാറി നില്കുന്നവർക്ക് …പൊരുതി ജയിച്ചവനാണ്. ഒരുപാട് ഇഷ്ടം….

ട്രോളൻമാരുടെ സൂപ്പർ സ്റ്റാർ മണവാളൻ refernece ഉം അടിപൊളിയായി…

101% ചിരി guaranteed… എന്റെർറ്റൈനെർ തന്നെയാണ് ഒരു ബോംബ് കഥ.

LEAVE A REPLY