തമിഴില്‍ ഗൌതം വാസുദേവ് മേനോനോടൊപ്പം ടോവിനോ

എന്ന് നിന്‍റെ മൊയ്തീന്‍ , ഗപ്പി, ഗോദ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ടോവിനോ തോമസ്‌. ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ താരങ്ങളില്‍ ഒരാളാണ് ടോവിനോ. മലയാളത്തിലെ വല്യ ബാനറുകളുടെ സിനിമകളാണ് ടോവിനോയുടെ ഇനി വരാനിരിക്കുന്ന സിനിമകള്‍. മലയാളത്തില്‍ എന്ന പോലെ തമിഴിലും ടോവിനോ സജീവമാവുകയാണ്. ധനുഷിന്‍റെ മാരി 2-ല്‍ പ്രധാന വേഷത്തില്‍ ടോവിനോയുണ്ട്.

ടോവിനോയുടെ ആദ്യ തമിഴ് ചിത്രമായ Abi & Anu മാര്‍ച്ച്‌ ആദ്യം തിയേറ്ററില്‍ വരാനിരിക്കെ ഏവരെയും ഞെട്ടിച്ചു കൊണ്ട് ഗൌതം വാസുദേവ് മേനോനൊടൊപ്പം ടോവിനോ ഒന്നിച്ച മ്യൂസിക്ക് വീഡിയോ ഇന്ന് പുറത്തിറങ്ങി. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത് Valentine’sa Day Special ആയി Ondraga Originals പുറത്തിറക്കിയ Ulaviravu എന്ന മ്യൂസിക് വീഡിയോയില്‍ ടോവിനോയോടൊപ്പം തമിഴിലെ അവതാരികയും അഭിനേത്രിയുമായ ദിവ്യ ദര്ശിനി എന്ന DD-യുമുണ്ട്. മദന്‍ കാര്‍ക്കിയുടെ വരികള്‍ക്ക് ഗായകന്‍ കാര്‍ത്തിക്കാണ് സംഗീതം നല്‍കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് Vinnaithandi Varuvaya-യുടെ ചായാഗ്രാഹകനായ മനോജ്‌ പരമഹംസയാണ്.

LEAVE A REPLY