സോഷ്യൽ മീഡിയവഴി സിനിമയെ തകർക്കാനുള്ള ശ്രമങ്ങൾക്ക് ചുട്ട മറുപടിയുമായി മൈ സ്റ്റോറി സെക്കന്റ് ടീസർ….

പൃഥ്വിരാജ് നായകനായി റോഷ്‌നി ദിനകർ സംവിധാനം ചെയ്ത് പ്രദർശനം തുടരുന്ന മൈ സ്റ്റോറി തീയറ്ററിൽ നല്ല അഭിപ്രായം നേടി മുന്നേറുമ്പോൾത്തന്നെ സിനിമയെ മനപ്പൂർവ്വം തകർക്കുക എന്ന ലക്ഷ്യവുമായി മൈ സ്റ്റോറിക്കെതിരെ പെയ്ഡ് റിവ്യൂകളും മോശം പ്രചാരണങ്ങളും സോഷ്യൽ മീഡിയവഴി അഴിച്ചുവിട്ടിരിക്കുകയാണ്….

ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിൽത്തന്നെ #സപ്പോർട്ട് മൈ സ്റ്റോറി എന്ന ശബ്ദവുമായി സിനിമയിലുള്ളവർ തന്നെ രംഗത്ത് വന്നത്. ഇപ്പോഴതാ എല്ലാ ആരോപണങ്ങൾക്കും ചുട്ട മറുപടിയുമായി മൈ സ്റ്റോറിയുടെ സെക്കന്റ് ടീസർ പുറത്തിറിങ്ങിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ അഭിപ്രായപ്രകടനം നടത്തുന്നതിനെക്കുറിച്ചും, പാർവ്വതി വിഷയത്തിലും കുറിക്ക്കൊള്ളുന്ന മറുപടിയുമായി എത്തിയ മൈ സ്റ്റോറി സെക്കന്റ് ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

LEAVE A REPLY