മോഹൻലാലും മമ്മൂട്ടിയും മംഗലാപുരത്ത്

മലയാള സിനിമയിലെ സൗഹൃദത്തിന് ഉത്തമ ഉദാഹരണമാണ് മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. വെവ്വേറെ ചിത്രങ്ങളോടനുബന്ധിച്ചു ഇരുവരും മംഗലാപുരത്ത്  ഒരു ഹോട്ടലിലാണ് താമസം.

നിവിൻ പോളി നായകവേഷം  ചെയ്യുന്ന  റോഷൻ ആംഡ്രാസ് സംവിധാനത്തിൽ   കായംകുളം കൊച്ചുണ്ണിയിൽ ‘ഇത്തിക്കരപ്പക്കി’  എന്ന അഥിതികഥാപാത്രമാണ് മോഹൻലാൽ ചെയ്യുന്നത്. ബോബി – സഞ്ജയ് ടീം ഒരുക്കുന്ന ചിത്രത്തിന് തെന്നിന്ത്യൻ താരം  പ്രിയ ആനന്ദ നായികാവേഷം ചെയ്യുന്നത്.ബാബു ആന്റണി,സണ്ണി വൈൻ എന്നിവരും മറ്റു ശ്രദ്ധേയ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നു.

ചരിത്രപ്രാധാന്യം ചൂണ്ടിക്കാണിക്കുന്ന മമ്മൂട്ടി ചിത്രമായാ  ‘മാമാങ്കം’ ഇന്നലെയാണ് ഷൂട്ടിംഗ് മംഗലാപുരത്താരംഭിച്ചത്. .പതിനേഴാം നൂറ്റാണ്ടിൽ നടന്ന ചാവേർ പോരാട്ടമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. എഴുപതോളം കഥാപാത്രങ്ങൾ അണിനിരക്കുന്ന ഈ മമ്മൂട്ടി ബിഗ്‌ബഡ്ജറ് ചിത്രത്തിന്റെ സംവിധാനം സജീവ് പിള്ളൈയാണ്.

LEAVE A REPLY