മാർച്ച് 9ന് കാളിദാസിന്റെ പൂമരം പൂക്കുന്നു

“ഞാനും ഞാനുമെൻറ്റാളും ആ നാല്പതുപേരും….” എന്ന ഗാനം മലയാളികൾക്ക് കാണാപ്പാഠമാണ്.കാളിദാസ് ജയറാം അഭിനയിച്ച ‘പൂമരം’ എന്ന ചിത്രമാണ് വരുന്ന മാർച്ച് 9 ന് റിലീസിനൊരുങ്ങുന്ന വിവരം തന്റെ ഫേസ്ബുക് പേജിൽ കാളിദാസ് ഷെയർ ചെയ്യ്തത്. അതോടൊപ്പം ചിത്രത്തിന്റെ പോസ്റ്ററും പങ്കുവച്ചു.
സന്തോഷത്തോടൊപ്പം ടെൻഷനും ഉണ്ടെന്ന് കാളിദാസ് കൂട്ടിച്ചേർത്തു.

കാളിദാസന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് :
പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സന്തോഷം അതിനപ്പുറം ടെന്‍ഷന്‍ .
Feeling ecstatic and edgy..all at the same time !……

ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരുന്നു. എന്നാല്‍ പാട്ടിറങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും ചിത്രം പുറത്തിറങ്ങാത്തത്തിന്റെ പേരില്‍ ഒത്തിരി ട്രോലുകൾ സോഷ്യൽ മീഡിയകൾ ചർച്ചചെയ്യ്തിരുന്നു.

എബ്രിഡ് ഷൈന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മീര ജാസ്മിൻ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു.

LEAVE A REPLY