പ്രണവ് മോഹൻലാൽ നായകനായി എത്തി മെഗാഹിറ്റായ ആദിയുടെ നൂറാം ദിനം ആഘോഷിച്ചു.

ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് പ്രണവ് മോഹൻലാൽ നായകനായി എത്തി മെഗാ ഹിറ്റായി മാറിയ ആദിയുടെ നൂറാം ദിനം ആഘോഷിച്ചു.

ചടങ്ങിൽ വെച്ച് മോഹൻലാലിൻറെയും ആശിർവാദ് സിനിമാസിന്റെയും പുതിയ പ്രൊജെക്ടുകളായ പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന “ലൂസിഫറിന്റെയും” പ്രിയദർശൻ സംവിധാനം ചെയ്യുന്ന “മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെയും” ടൈറ്റിൽ ലോഞ്ചും “ഒടിയന്റെ” ടീസർ ലോച്ചും നടന്നു.

ചടങ്ങിൽ വെച്ച് ആദിയുടെ മുഴുവൻ പിന്നണി പ്രവർത്തകർക്കും മോഹൻലാൽ നേരിട്ട് അവാർഡ് കൈമാറി. ജോഷി, സത്യൻ അന്തിക്കാട്,പീറ്റർ ഹെയിൻ,ഷാജി കുമാർ,സുജിത്ത് വാസുദേവ്,ശ്രീകുമാർ മേനോൻ,ഷിബു ബേബി ജോൺ തുടങ്ങി സിനിമക്കകത്തും പുറത്തുമായുള്ള നിരവധിപ്പേരാണ് ചടങ്ങിനെത്തിയത്. ചിത്രങ്ങൾ കാണാം….

LEAVE A REPLY