പ്രണവ് മോഹൻലാൽ നായകനാകുന്ന രണ്ടാമത്തെ ചിത്രം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഷൂട്ടിംഗ് ആരംഭിച്ചു…ചിത്രങ്ങളും വീഡിയോയും കാണാം…

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് രാമലീല എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ സംവിധായകനായ് മാറിയ അരുൺ ഗോപിയാണ്. മലയാളത്തിലെ ജനപ്രിയ നിർമ്മാണ കമ്പനിയായ മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിക്കുന്നത്.

ഒടിയനുശേഷം പീറ്റർ ഹെയ്ൻ ആക്ഷൻ ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇരുപത്തൊന്നാം നൂറ്റാണ്ടിനു സ്വന്തം. ഗോപി സുന്ദർ സംഗീതം നൽകുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആമേൻ, പൂർത്തിയായി കൊണ്ടിരിക്കുന്ന പ്രിത്വിരാജ്‌ നിർമ്മിക്കുന്ന 9 എന്ന ചിത്രങ്ങളിലൂടെ തന്നെ പ്രശസ്തനായ അഭിനന്ദ് രാമാനുജനാണ്.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പൂജ ചടങ്ങ് ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ വച്ച് പ്രശസ്തരുടെ സാന്നിദ്ധ്യത്തിൽ നടന്നു. ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ടും അഞ്ചു മനയിൽ വച്ചു തന്നെ ചിത്രീകരിച്ചു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഫസ്റ്റ് ക്ലാപ്പ് നൽകി.

മോഹൻലാലിന്റെ സാന്നിധ്യം കൊണ്ട് തന്നെ ശ്രദ്ധേയമായ ചടങ്ങിൽ പ്രണവ് മോഹൻലാൽ ,ആസിഫ് അലി, സുചിത്ര മോഹൻലാൽ, അരുൺ ഗോപി , ടോമിച്ചൻ മുളകുപാടം, സംവിധായകരായ കെ.മധു, ശ്രീകുമാർ മേനോൻ, കാമറാമാൻ ഷാജികുമാർ, നിർമ്മാതാവ് അൽവിൻ ആന്റണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചിത്രങ്ങളും വീഡിയോയും കാണാം…

വീഡിയോ കാണാം…

LEAVE A REPLY