പുത്തൻ മേക്കോവറിൽ പാർവതി

സിനിമയിലും ജീവിതത്തിലും വ്യത്യസ്തത പുലർത്തുന്ന പാർവതിയുടെ പുതിയ മേക്കോവർ ചർച്ചയാകുന്നു. ബാംഗ്ലൂർ ഡെയ്സിൽ നടിയുടെ ഹെയർസ്റ്റൈല്‍ ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നീട് വന്ന വാരികെട്ടി വച്ച തലമുടിയും കട്ടികണ്ണടയും വലിയ മൂക്കുത്തിയുമെല്ലാം പാര്‍വതിയുടെ സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റ്‌റായി മാറിയിരുന്നു. ഇപ്പോഴിതാ നടിയുടെ പുത്തൻ സ്റ്റൈൽ ആണ് തരംഗമാകുന്നത്.

ഹോളിവുഡിലെ പ്രശസ്തമായ ഷോര്‍ട് അണ്ടര്‍ക്കട്ടാണ് താരം പരീക്ഷിച്ചിരിക്കുന്നത്. വ്യത്യസ്ത ഹെയര്‍ കളറാണ് താരം അണ്ടര്‍ക്കട്ടില്‍ പരീക്ഷിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലായി.

പൃഥ്വിരാജ്, നസ്രിയ എന്നിവർ ഒന്നിക്കുന്ന പുതിയ അഞ്ജലി മേനോൻ സിനിമയ്ക്ക് വേണ്ടിയാണോ പാർവതിയുടെ പുതിയ ഗെറ്റപ്പ് എന്നാണ് സിനിമ പ്രേമികളുടെ സംശയം..?

LEAVE A REPLY