പഞ്ചവര്‍ണ്ണ തത്തയിലെ ഗാനം ഹിറ്റടിച്ചു….

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്തയിലെ പുതിയ ഗാനം പുറത്തിറങ്ങി.നാദിര്‍ഷ ഈണമിട്ട് ശങ്കര്‍ മഹാദേവന്‍ ആലപിച്ച ഗാനത്തിന്റെ വരികള്‍ സന്തോഷ് വര്‍മയുടേതാണ് .

കഴിഞ്ഞ 35 വര്‍ഷമായി മലയാള സിനിമാഇന്‍ഡസ്ട്രിയിലുള്ള ശാന്തി മാസ്റ്റര്‍റാണ് ഗാനത്തിനായി ചുവടുകള്‍ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റ വീഡിയോ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറിയിരിക്കുകയാണ്. ജയറാം ഒരു വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്ന പഞ്ചവര്‍ണതത്തയിൽ കുഞ്ചാക്കോ ബോബനും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.

സപ്ത തരംഗ സിനിമയുടെ ബാനറില്‍ മണിയന്‍പ്പിള്ള രാജുവാണ് പഞ്ചവര്‍ണ്ണ തത്ത നിര്‍മ്മിക്കുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്.

LEAVE A REPLY