ജയസൂര്യയും മിഥുൻ മാനുവൽ തോമസും വീണ്ടും ഒന്നിക്കുന്നു…..

ഹിറ്റ് കോംബോ ജയസൂര്യയും മിഥുൻ മാനുവൽ തോമസും വീണ്ടും ഒന്നിക്കുന്നു. ആട്, ആട് 2 എന്നീ ചിത്രങ്ങളാണ് ഇവർ ഇതിനുമുൻപ് ഒന്നിച്ച് ചെയ്ത്. ഹിറ്റായ ആട് സീരിയസിലെ ആട് 3 3D യിൽ ഇറങ്ങും എന്ന് നേരത്തെ മിഥുനും,നിർമ്മാതാവ് വിജയ് ബാബുവും പറഞ്ഞിട്ടുള്ളതാണ്, ഇതിനിടയിൽ വിജയ് ബാബു നിർമ്മിക്കുന്ന മെഗാ സ്റ്റാർ മമ്മുക്കയുടെ എക്കാലത്തെയും വലിയ ഹിറ്റ് ആയ കോട്ടയം കുഞ്ഞച്ചൻന്റെ രണ്ടാം ഭാഗം കോട്ടയം കുഞ്ഞച്ചൻ 2 അനൗൺസ് ചെയ്തിരുന്നു, അതിന്റെയും സംവിധായകൻ മിഥുൻ തന്നെയാണ്.

എന്നാൽ ഇപ്പോൾ കേൾക്കുന്ന വാർത്ത ശരിയാണെങ്കിൽ ആട് 3 യും കോട്ടയം കുഞ്ഞച്ചൻ 2 വിനും മുൻപ് തന്നെ ജയസൂര്യ-മിഥുൻ ചിത്രം എത്തുമെന്നാണ് കേൾക്കുന്നത്.

ആട് 3യും കോട്ടയം കുഞ്ഞച്ചൻ 2 എന്നീ രണ്ട് ചിത്രങ്ങളും അനൗൺസ് ചെയ്തപ്പോൾ മുതൽ കോട്ടയം കുഞ്ഞച്ചന്റെ ആരാധകരും ആടിന്റെ ആരാധകരും ആവേശത്തിലാണ്, ഇപ്പോൾ ജയസൂര്യയുമൊത്ത് വീണ്ടും മിഥുൻ എത്തുമ്പോൾ സൂപ്പർ ഹിറ്റിൽ കുറഞ്ഞൊന്നും പ്രാന്തൻ പ്രതീക്ഷിക്കുന്നില്ല…

LEAVE A REPLY