കുട്ടികൾ ഉണ്ടോ, ദയവായി സൂക്ഷിക്കുക!

പ്രാന്തൻ ഇവിടെ പറയുവാൻ പോകുന്നത് സിനിമയായിട്ടോ മറ്റും ബന്ധപ്പെട്ട ഒരു കാര്യം അല്ല, അതിലും കൂടുതൽ പക്ഷെ നിങ്ങൾ ഓരോരുത്തരിലേക്കും എത്തണം എന്ന ആഗ്രഹത്തോട് കൂടി പറയുന്ന ഒന്നാണ് ഇത് ഓരോരുത്തരുടെയും വീടുകളിൽ, നമ്മൾ ഓരോരുത്തരും കൊഞ്ചിക്കുകയും, ലാളിക്കുകയും ഒക്കെ ചെയ്യുന്ന നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളെ നിങ്ങളൊക്കെ എത്രെയും കരുതലോടെ നോക്കുന്നുണ്ടോ, അതിലും കുറച്ചുകൂടി കരുതലോടെയും ശ്രദ്ധയോടെയും ഇനി മുതൽ നിങ്ങൾ അവരെ നോക്കണം, ഇത് പറയാനുള്ള കാരണം, പ്രാന്തന്റെ ശ്രദ്ധയിൽ പെട്ട, കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നിയ ഒരു വാർത്ത ആണ്(താഴെ കൊടുത്തിരിക്കുന്ന പടം കാണുക)

അത് കണ്ടപ്പോൾ പ്രാന്തൻ മനസിലാക്കിയത്, നമ്മലോക്കെ വളരെ നിസാരമായയിട്ട് , അല്ലെങ്കിൽ ഇത്രയല്ലേ കൂടിപ്പോയാൽ സംഭവിക്കുകയുള്ള എന്നൊക്കെ കരുതി, നിസാരമായി വിടുന്ന പല കാര്യങ്ങൾക്കും, നമ്മൾ മനസ്സിൽ കാണുന്നതിലും എത്രെയോ കൂടുതൽ പ്രത്യാഖാതങ്ങളോ, ആഴമോ ഉള്ള കാര്യങ്ങളാണ്. കുട്ടികളെ പിടുത്തക്കാർ, അവരെ കൊണ്ടുപോയി അന്യ നാടുകളിലും മറ്റും ഭിക്ഷ യാചനത്തിലൂടെ പണം സമ്പാദിക്കാൻ ഉപയോഗപ്പെടുത്തുന്നു, എന്നുള്ളതിൽ നിന്നും ഒക്കെ എത്രെയോ പതിന്മടങ്ങ് ഭയാനകമായ കാര്യമാണിത്, അങ്ങനെയുള്ളവരെ ചുറ്റിപറ്റി ഒരു വലിയ അന്താരാഷ്ത്ര മാർക്കറ്റ് തന്നെ നിലനിൽക്കുന്നു എന്നുള്ളതിന്റെ ഈ തെളിവ്! കണ്ടപ്പോൾ, അറിഞ്ഞപ്പോൾ പ്രാന്തൻ ഞെട്ടിപ്പോയി, ഒപ്പം നിങ്ങളോട്, നമ്മുടെയൊക്കെ കുട്ടികളെ വളരെ കരുതലോടെ, ശ്രദ്ധയോടെ, കണ്ണിമ തെറ്റാതെ തന്നെ, എപ്പോഴും നോക്കണം എന്ന് ഓർമപ്പെടുത്തുന്നു!

LEAVE A REPLY