കുഞ്ഞിക്ക തെലുങ്കരുടെ പ്രിയതാരമാകുന്നു; അടുത്ത ചിത്രം റാം ചരണിനൊപ്പം.

ദുൽഖർ സൽമാൻ നായകനായി എത്തിയ മഹാനടി സൗത്ത് ഇന്ത്യയിൽ എല്ലായിടത്തും മികച്ച പ്രതികരങ്ങളുമായി മുന്നേറുകയാണ്.

ഇപ്പോഴിതാ തന്റെ അടുത്ത ബോളിവുഡ് ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് താരമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തവണ ദുല്‍ഖറിനൊപ്പം വേഷമിടുന്നത് തെലുങ്ക് സൂപ്പർ സ്റ്റാർ രാം ചരണ്‍ തേജയാണ്.

സംവിധായകന്‍ കെ എസ് ചന്ദ്രയാണ് ഇരുവരെയും ഒന്നിച്ചുള്ള പ്രൊജെക്ടുമായി മുന്നോട്ടുപോകുന്നെതെന്നാണ് പ്രാന്തന് കിട്ടിയ അറിവ്. ഓഗസ്റ്റ് 11ന് ദുൽഖർ നായകനായ ആദ്യ ഹിന്ദി ചിത്രത്തിന്റെ റിലീസ് ഡേറ്റും അനൗൺസ് ചെയ്തിട്ടുണ്ട്.

ദുൽഖർ ഇപ്പോൾ അന്യഭാഷകളിൽ എല്ലാം തന്നെ തിരക്കേറിയ സ്റ്റാർ ആയി മാറിയിരിക്കുന്നു. ദുൽഖറിന്റേതായി മലയാളത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം സോളോയാണ്. അന്യഭാഷകളിലെ തിരക്കുമൂലം സോളോക്ക് ശേഷം പുതിയ മലയാള സിനിമക്ക് ഡേറ്റ് കൊടുക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല.

LEAVE A REPLY