ഒപ്പം, അമർ അക്ബർ അന്തോണി എന്നീചിത്രങ്ങളൂടെ തന്നെ മലായാളി പ്രേക്ഷകരുടെ പ്രീയങ്കരിയായ് മാറിയ മലയാള സിനിമയുടെ പ്രിയ ബാലതാരം ബേബി മീനാക്ഷി കഴിഞ്ഞ ദിവസമാണ് പ്രണവ് മോഹൻലാൽ നായകനായി സൂപ്പർ ഹിറ്റായ് മാറിയ ആദി കണ്ടത് . ആദിയിലെ അപ്പുവേട്ടൻറെ പ്രകടനം കിടിലമായിട്ടുണ്ടെന്നും, ചിത്രം കണ്ടപ്പോൾ അപ്പുവേട്ടന് എന്തെങ്കിലും സംഭവിക്കുമോ എന്നായിരുന്നു തന്റെ പേടിയെന്നും മീനാക്ഷി തൻ്റെ ഫേസ്ബുക്കിൽ കുറിച്ചു.

മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

“ആദി” കണ്ടു അമ്പോ.. എന്താ സംഭവം.. കിടിലൻ.. ‘രാജാവിന്റെ മകന്റെ ‘ പടം കാണാൻ രാജാവിന്റെ തീയേറ്ററി തന്നെ പോയി (തൊടുപുഴ ആശീർവാദ്).. “ആദി”..കണ്ടോണ്ടിരുന്നപ്പോ.. ‘ആധി’…അപ്പുച്ചേട്ടന്
( പ്രണവ് മോഹൻലാൽ ) വല്ലോം പറ്റുവോന്നാരുന്നു… ഹൊ ന്റെ പൊന്നോ.. എന്നാ പ്രകടനവാ.. അല്ല അപ്പുച്ചേട്ടാ.ഈ പാർക്കോറ് പരിപാടി.. പെമ്പിള്ളേർക്ക് ..പഠിക്കാമ്പറ്റുവോ.. അനിയൻ (ആരിഷ്)..കണ്ടേച്ചും വീട്ടി പാർക്കോറോട് … പാർക്കോർ.. ഇപ്പത്തന്നെ വീട്ടിലെ പ്ലേറ്റും.. ഗ്ലാസ്സും പൊട്ടിത്തീരാറായി…
അമ്മയാണേ… വില്ലൻ റെഡ്ഡീടെ സ്ഥാനത്താ.. അവനെ (അനിയനെ) പിടിക്കാൻ നടക്കുവാ..

പിന്നെ.. പടത്തിലാണെ..സിദ്ധീഖങ്കിളും ലെന ചേച്ചീം അനുശ്രീ ചേച്ചീം എല്ലാരും തകർപ്പനാരുന്നേ…
പിന്നെ നമ്മടെ ഷറഫു (ഗിരിരാജൻ കോഴി) ചേട്ടനാണേ കൊറച്ച് കരയിച്ചത്, ചുരുക്കി പറഞ്ഞാ ഒരു കുറ്റോം പറയാനില്ലേ… ഞാനെന്നാണേലും .. അഞ്ചാറു തവണയേലും “ആദി” കാണും അതൊറപ്പാ..

ആദിയെക്കുറിച്ച് മീനാക്ഷി പറയുന്ന വാക്കുകൾ കൂടി കേട്ടപ്പോൾ പ്രാന്തൻ ഒരു കാര്യം ഉറപ്പിച്ചു..
ആദി ഒന്നുകൂടിയങ്ങ് കാണാം ന്ന്…

LEAVE A REPLY