അഭിജിത്ത് ലാലേട്ടനെ കാണും, ഇതാണ് ഫാൻസ്‌….ഇതാവണം ഫാൻസ്‌…..

കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയവഴി പ്രചരിക്കുന്ന അഭിജിത്ത് എന്ന കുഞ്ഞ് മിടുക്കൻറ്റെ വീഡിയോ നിങ്ങളെല്ലാവരും കണ്ടുകാണും… മോഹൻലാലിൻറെ വലിയ ആരാധകനായ ഈ കോച്ച് മിടുക്കന്റെ രണ്ട് കിഡ്നിയും തകരാറിലാണ്, ചികിൽസിക്കാൻ ഭീമമായ തുക വേണമെന്ന വിഷമത്തിൽ ഇരിക്കുകയായിരുന്നു അഭിജിത്തിന്റെ കുടുംബം….

ഈ സമയത്തും അഭിജിത്ത് പറഞ്ഞത് തന്റെ ഏറ്റവും വലിയ ആരാധനാപുരുഷനായ മോഹൻലാലിനെ കാണണം കൂടെനിന്ന് രണ്ട് ഫോട്ടോ എടുക്കണം എന്ന തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തെക്കുറിച്ച്മാത്രമാണ്….

മോഹൻലാലിനെ എനിക്ക് ഈ ലോകത്തോളം ഇഷ്ടമാണെന്നാണ് അഭിജിത്ത് പറഞ്ഞത്…. അഭിജിത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്…

ഈ അവസരത്തിലാണ് അഭിജിത്തിന്റെ ചികിത്സാ ചുമതല മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ഏറ്റെടുക്കും എന്നും കൂടാതെ അഭിജിത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായ മോഹൻലാൽ ആഗസ്ത് 8 ആം തിയതി ലൂസിഫറിന്റെ ലൊക്കേഷനിൽ വെച്ച് അഭിജിത്ത്നെ കാണുമെന്നും മോഹൻലാൽ ഫാൻസ് അസോസിയേഷൻ തങ്ങളുടെ ഫേസ്ബുക് വഴി അറിയിച്ചത്. കൂടതെ പ്രൊഡ്യൂസർ സന്തോഷ് ടി കുരുവിളയും കുട്ടിക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ തായാറാണെന്ന് ഫേസ്ബുക്ക് വഴി അറിയിച്ചു.

എന്തായാലും കാത്തിരിക്കാം ഈ കൊച്ചു കുഞ്ഞിന്റെ ആഗ്രഹപൂർത്തീകരണത്തിനായി…..പ്രാർത്ഥിക്കാം ഈ മിടുക്കന്റെ ആയുർ ആരോഗ്യ സൗഖ്യത്തിനായി….

LEAVE A REPLY