Movie : Clash (2016)
Country : Egyptian
Director : Mohamed Diab

2011ലെ വിപ്ലവത്തിനുശേഷം 2013 ഓടുകൂടി ഈജിപ്ത് വീണ്ടും കലുഷിതമായി പട്ടാളത്തെ അനുകൂലിക്കുന്നവരും മുസ്ലിം ബ്രദർഹുഡ് പ്രവർത്തകരുമായും രൂക്ഷമായ ഏറ്റുമുട്ടലുകൾ തുടങ്ങി മൂന്നു ദിവസത്തോളം നീണ്ടുനിന്ന അതിരൂക്ഷമായ ഏറ്റുമുട്ടൽ നടന്നു അതിൽ ഒരു ദിവസത്തെ സംഭവം എന്ന രീതിയിലാണ് ഈ ചിത്രം ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.

ചിത്രം തുടങ്ങുന്നത് രണ്ട് പത്ര പ്രവർത്തകരെ പട്ടാളക്കാർ ഒരു പോലീസ് വാനിലേക്ക് അടച്ചു കൊണ്ടാണ് ,കലാപങ്ങൾ ചിത്രീകരിച്ചു കൊണ്ടിരിക്കുകയായിരുന്നു അവർ . തുടർന്ന് അതേ വാനിലേക്ക് കലാപം നടത്തുന്ന ജനങ്ങളേയും പലപ്പോഴായി അടക്കപ്പെടുന്നു സ്ത്രീകളെയും കുട്ടികളേയും വരെ. വ്യത്യസ്ത തീവ്ര ആശയക്കാർ ആയതു കൊണ്ട് തന്നെ ജീവൻ തന്നെ അപകടത്തിലായ ആ വാനിനുള്ളിൽ അവർ ഏറ്റു മുട്ടുന്നുണ്ട് . ജീവനേക്കാൾ വലുതാണ് തങ്ങളുടെ കാഴ്ച്ചപ്പാടുകൾ എന്ന തീവ്ര ചിന്താഗതി ഉള്ളവരായിരുന്നു പലരും . പുറത്തു നടക്കുന്ന ഏറ്റു മുട്ടലുകൾ ശക്തമാവുമ്പോൾ അതിൽ പോലും ഇടപെടുന്നുണ്ടവർ തങ്ങൾക്ക് കഴിയുന്ന രീതിയിൽ . എന്നാൽ മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങൾ വരുമ്പോഴൊക്കെ പരസ്പരം അവർ സഹായിക്കാൻ തയ്യാറാവുന്നുമുണ്ട്. എന്നാൽ പുറത്തേ പോലെ ഒരു സ്ഫോടനാത്മകമായ ഏറ്റുമുട്ടൽ നടത്താൻ പറ്റുന്ന മനോ നിലയുള്ളവരായിരുന്നു പലരും.

പൂർണമായും വാനിന്റെ ഉള്ളിൽ നിന്നാണ് ചിത്രീകരിച്ചിട്ടുള്ളത് ഭൂരിപക്ഷം രംഗങ്ങളും വാനിന്റെ ഉള്ളിൽ തന്നെയാണ് പുറത്തുനടക്കുന്ന രംഗങ്ങൾ ജനലിലൂടെ മറ്റും ചിത്രീകരിച്ചിരിക്കുന്നു പക്ഷേ പരിമിതമായ ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് തന്നെ അന്നത്തെ കലാപങ്ങളുടെ അതി ഭീകരമായ അവസ്ഥ നമുക്കു ശരിക്കും ഫീൽ ചെയ്യുന്നുണ്ട് ആ വാനിന്റെ ഉള്ളിലെ ശ്വാസംമുട്ടൽ പ്രേക്ഷകനും ഫീൽ ചെയ്യുന്നുണ്ട്. ഒരേ ദൈവത്തിന്റെ പേരു പറഞ്ഞാണ് അവർ പരസ്പരം പോരാടുന്നത് തങ്ങളാണ് ശരി എന്ന ശക്തമായ ബോധം അവരെ അടക്കി ഭരിക്കുന്നു .ഇടക്കിടെ അവർ പറയുന്ന ദൈവം നമ്മെ രക്ഷിക്കും എന്നത് ഒരേ സമയം കറുത്ത ഹാസ്യമായും അവരുടെ നിഷ്ക്കളങ്കതയായും എടുക്കാം . വളരെ ബുദ്ധിമുട്ടിയാണത്രെ ചിത്രം എടുത്തിട്ടുള്ളത് എന്നാൽ മികച്ച രീതിയിൽ അത് യാഥാർത്യമാക്കാൻ സംവിധായകനും മറ്റും പൂർണ്ണമായും കഴിഞ്ഞിട്ടുണ്ട് . ഒരു നാടിന്റെ അതി ഭീകരമായ ചില ഏടുകളെ ചുരുങ്ങിയ രംഗങ്ങളിൽ കാണിച്ചു തരുന്നു അവർ . അടുത്തിടെ കണ്ട ഏറ്റവും മികച്ചൊരു ചിത്രം , കഴിഞ്ഞ IFFK യിൽ പ്രേക്ഷകരും ജൂറിയും ഒരേ മനസോടെ തിരഞ്ഞെടുത്ത ചിത്രം .

Highly Disturbing
Highly Recommended..

LEAVE A REPLY