The Bothersome Man (2006)
Language: Norwegian
Genre : Fantasy/Mystery
Director : Jens Lien

Jens lien എന്ന സംവിധായകന്റെ ഒരു ഫാന്റസി ചിത്രമാണ് Den Brysomme mannen അല്ലെങ്കില്‍ The Bothersome Man. വളരെ പതുക്കെയാണ് ചിത്രം തുടങ്ങുന്നത്.

ആന്ദ്രിയാസ് (Trond Fausa Aurvaag) ഒരു റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്ന് ഒരു ട്രെയിനിനു മുന്നിലേക്ക്‌ ചാടുന്നിടത്താണ് പടം തുടങ്ങുന്നത്. പിന്നെ നമ്മള്‍ കാണുന്നത് ഒരു വിജനമായ പാതയില്‍ ഒരു ബസില്‍ പോകുന്ന ആന്ദ്രിയാസിനെ ആണ്. എങ്ങിനെയാണ് ഇവിടെ എത്തിയതെന്നോ താനെങ്ങോട്ടാണ്‌ പോകുന്നതെന്നോ ആന്ദ്രിയാസിനു അറിയില്ല. അവിടെ എത്തുമ്പോള്‍ അയാളെ സ്വീകരിക്കാന്‍ ഒരാള്‍ നില്‍ക്കുന്നുണ്ട്. അയാള്‍ ആന്ദ്രിയാസിനു താമസിക്കാന്‍ ഉള്ള സ്ഥലം കൊടുക്കുന്നു. ഒരു നല്ല ജോലി കൊടുക്കുന്നു. വളരെ പെട്ടെന്ന് ആന്ദ്രിയാസ് ആ സൊസൈറ്റിയില്‍ ഒരാള്‍ ആയി മാറുന്നു.എന്നാല്‍ അന്ദ്രിയാസിനെ അലട്ടുന്ന കുറച്ചു പ്രശ്നങ്ങളുണ്ട്. ഇവിടെ ആര്‍ക്കും വേദന ഇല്ല, ചെറിയ കുട്ടികളും വയസ്സന്മാരും ഇവിടെ ഇല്ല, ഭക്ഷണത്തിന് പഴയ മധുരമില്ല , മദ്യത്തിനു വീര്യമില്ല.മരിക്കാന്‍ ശ്രമിച്ചിട്ടും അന്ദ്രിയാസിനു മരിക്കാന്‍ കഴിയുന്നില്ല.ബാക്കി ഉള്ളവര്‍ പെര്‍ഫെക്റ്റ് ആയി കാണുന്ന സ്ഥലത്ത് ആന്ദ്രിയാസ് ഒരു ചോദ്യ ചിഹ്നമാകുന്നു. തങ്ങളുടെ പെര്‍ഫെക്റ്റ് ആയുള്ള ജീവിതത്തെ ചോദ്യം ചെയ്യുന്ന അന്ദ്രിയാസിനെ കൈകാര്യം ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.

നമ്മുടെ പൊള്ളയായ ജീവിതങ്ങളെ
അല്ലെങ്കില്‍ മോഡേണ്‍ സൊസൈറ്റിയെ തുറന്നു കാട്ടുന്ന ഒരു മാസ്റ്റര്‍പീസ്‌ തന്നെയാണ് Jens Lien ഈ ചിത്രത്തിലൂടെ നമുക്ക് തന്നത്. ഡയലോഗുകള്‍ വളരെ കുറവാണ് അല്ലെങ്കില്‍ ആവശ്യത്തിനു മാത്രമേ ഉള്ളൂ. ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ സിനിമയുടെ ആസ്വാദനത്തെ സുഗമുള്ളതാക്കുന്നു. ഈ സിനിമയെ ഏതു രീതിയില്‍ വേണമെങ്കിലും വ്യാഖ്യാനിക്കാം. മുകളില്‍ പറഞ്ഞത് എന്റെ മാത്രം അഭിപ്രായമാണ്. ഈ ചിത്രം എന്താണുദ്ദേശിക്കുന്നത് എന്ന് വ്യക്തമാകാതെ നിര്‍ത്തുന്നിടത്ത് പ്രേക്ഷകന് സാധ്യതകളുടെ ഒരാകാശം തന്നെ സംവിധായകന്‍ തുറന്നിടുന്നു.

ഈ വ്യാഖ്യാനത്തോട് നിങ്ങള്‍ അനുകൂലിചാലും ഇല്ലെങ്കിലും നിങ്ങള്‍ കണ്ട നല്ല സിനിമകളുടെ കൂട്ടത്തില്‍ ഇതും ഒരു സ്ഥാനം പിടിക്കും എന്ന് തീര്‍ച.

LEAVE A REPLY