സൗബിൻ നായകനായ സുഡാനി വരുന്നു; മാർച്ച് 23 ന്

അസിസ്റ്റൻറ് ഡിറ്റക്ടർ ആയി സിനിമാ ജീവിതം തുടങ്ങി നടനായി കേരളക്കരയെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത് കഴിഞ്ഞ വര്ഷം അവസാനം സംവിധായകനായും തിളങ്ങി മലയാള സിനിമയിൽ സകല കലാ വല്ലഭനായി മാറിയ സൗബിൻ ഷാഹിർ നായകനാകുന്ന സുഡാനി ഫ്രം നൈജീരിയ റീലീസിനൊരുങ്ങുന്നു. മാർച്ച് 23 നാണ് സുഡാനി റിലീസാകുന്നത്.

സക്കറിയ രചനയും സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ് കൂടാതെ ചിത്രം നിർമ്മിക്കുന്നത് ഷൈജു ഖാലിദും ,സമീർതാഹിറും ചേർന്നാണ്.

സുഡാനി ഫ്രം നൈജീരിയയുടെ ട്രെയ്‌ലറും ഗാനങ്ങളും ഇതിനോടകം തന്നെ സൂപ്പർ ഹിറ്റാണ്.എന്തായാലും കാത്തിരിക്കാം സൗബിൻ ഷഹിറിന്റെ നായക വേഷത്തിനായി.

LEAVE A REPLY