സെൻസേർബോർഡിന്റെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ‘രണം’

പൃഥ്വിരാജ്, റഹ്മാൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘രണ’ത്തിന്റെ സെൻസറിംഗ് ഇന്നലെ കഴിഞ്ഞു. ചിത്രത്തിന് U/A സെർട്ടിഫിക്കേറ്റാണ് ലഭിച്ചത്. ഒരു കട്ട്‌ പോലുമില്ലാതെയാണ് ചിത്രത്തിന് U/A സെർട്ടിഫിക്കേറ്റ്‌ ലഭിച്ചത്‌. സെൻസർ ബോർഡ്‌ അംഗങ്ങളിൽ നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന്റെ അണിയറപ്രവത്തകർക്ക് ലഭിച്ചത്.

ഇഷ തൽവാർ നായികയാകുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിർമൽ സഹദേവാണു നിർവഹിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണെങ്കിലും മികച്ച ഒരു കുടുംബ പശ്ചാത്തലത്തിൽ നിന്നും അമേരിക്കയിലെ ഡിട്രോയിറ്റ്‌ എന്ന നഗരത്തിലെ തമിഴ് വംശജരുടെ കഥ പറയുന്ന ചിത്രമാണ് രണം.

 

LEAVE A REPLY