സുഗീത് സംവിധാനം ചെയ്യുന്ന കിനാവള്ളിയുടെ ഓഡിയോ ലോഞ്ച് നടന്നു… ചിത്രങ്ങൾ കാണാം…

ഓർഡിനറി,മധുരനാരങ്ങ,ശിക്കാരി ശംഭു എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ സംവിധായകൻ സുഗീത് സംവിധാനം ചെയ്ത് പുതുമുഖ താരങ്ങൾ നായികാ നായകന്മാരായി ഈ ജൂലൈ 27 ന് പ്രദർശനത്തിനെത്തുന്ന കിനാവള്ളിയുടെ ഓഡിയോ ലോഞ്ച് ഇന്നലെ മാരിയറ്റ് ഹോട്ടലിൽവെച്ച് നടന്നു.

മലയാള സിനിമയിലെ പ്രമുഖ വ്യക്തിത്വങ്ങൾ അതിഥികളായെത്തിയ ചടങ്ങിൽ വെച്ച് സംവിധായകൻ ജോഷിയും പ്രിയ നടൻ ചാക്കോച്ചനും ചേർന്ന് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവഹിച്ചു… കുഞ്ചാക്കോ ബോബൻ ചിത്രത്തിലെ 6 പുതുമുഖ നായികാ നായകന്മാരെയും പുതുമുഖ അണിയറ പ്രവർത്തകരെയും സദസ്സിന് പരിചയപ്പെടുത്തി.

ചടങ്ങിൽ സംവിധായകരായ ജോഷി,ജോണി ആന്റണി,നടന്മാരായ ഷൈൻ ടോം ചാക്കോ, ജി പി,നീരജ് മാധവ്,ദിനേശ് പണിക്കർ നായികമാരായ മംമ്ത മോഹൻദാസ്, സാനിയ ഈയ്യപ്പൻ,ശാലിനി സോയ,പൗളി വത്സൻ തുടങ്ങി മലയാള സിനിമയിലെ മറ്റുപ്രമുഖരും പങ്കെടുത്തു. ചടങ്ങിൽ വെച്ച് സംസ്ഥാന അവാർഡ് ജേതാവ് പൗളി വത്സനെ സംവിധായകൻ ജോഷി മൊമെന്റോ നൽകി ആദരിച്ചു…. ചിത്രങ്ങൾ കാണാം..

LEAVE A REPLY