വിസ്മയിപ്പിച്ച ഈമയൗ ട്രെയിലര്‍ തരംഗമാകുന്നു

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ഈ.മ.യൗ ട്രെയിലർ തരംഗമാകുന്നു. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. വെറും 18 ദിവസം കൊണ്ട് ഷൂട്ടിങ് തീർത്ത ഈ ചിത്രത്തിൽ വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയായിരുന്നു പ്രധാനലൊക്കേഷൻ.

കൊച്ചിയിലൂടെ കടന്നുപോയ പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് അധിനിവേശങ്ങൾ ശേഷിപ്പിച്ച സാംസ്കാരികമായ അടിമണ്ണിൽ നിന്നു ഊറിക്കൂടിയതാണ് ‘ഈമയൗ’വിന്റെ സിനിമയുടെ പശ്ചാത്തലം.

ആഷിക്ക് അബു ആണ് തന്റെ ഔദ്യോഗിക പേജിലൂടെ ട്രെയിലർ പുറത്തിറക്കിയത്. മെയ് നാലിന് ചിത്രം തിയറ്ററുകളിലെത്തും.

LEAVE A REPLY