വിനോദ് വിജയൻ സംവിധാനം ചെയ്യാൻ പോകുന്ന മമ്മൂട്ടി ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ഹനീഫ് അദേനി; ടൈറ്റിൽ ലോഞ്ച് ശനിയാഴ്ച..!

ഹാട്രിക് വിജയത്തിനായി ഹനീഫ് അദേനി- മമ്മൂട്ടി ടീം വീണ്ടും ഒന്നിക്കുന്നു.എന്നാൽ ഇത്തവണ വിനോദ് വിജയൻ സംവിധാനം ചെയ്യാൻ പോകുന്ന മമ്മൂട്ടി ചിത്രത്തിന് തിരക്കഥ ഒരുക്കിയാണ് ഹനീഫ അദേനി എത്തുന്നത്.

ദി ഗ്രേറ്റ് ഫാദർ എന്ന വമ്പൻ ഹിറ്റ് ചിത്രമൊരുക്കി മലയാള സിനിമയിൽ അരങ്ങേറിയ സംവിധായകൻ ആണ് ഹനീഫ് അദേനി. അതിനു ശേഷം ഹനീഫ് അദനി എത്തിയത് മറ്റൊരു മമ്മൂട്ടി ചിത്രത്തിന്റെ രചയിതാവ് ആയാണ്. ഷാജി പാടൂർ ഒരുക്കിയ അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രമായിരുന്നു അത്. ഈ വർഷം റിലീസ് ചെയ്ത ആ ചിത്രവും സൂപ്പർ വിജയം നേടി. മമ്മൂട്ടിയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിക്കുക. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ആക്ഷൻ ചിത്രത്തിന്റെ ടൈറ്റിൽ ശനിയാഴ്ച വൈകുന്നേരം ആറു മണിക്കാണ് പുറത്തു വിടുക. പൂർണ്ണമായും ദുബായ് കേന്ദ്രമാക്കി കഥ പറയുന്ന ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദനും അഭിനയിക്കുന്നതായി റിപോർട്ടുകൾ. ഈ ആക്ഷൻ ത്രില്ലെർ അടുത്ത വർഷം ജനുവരിയിൽ ആണ് റിലീസ് ചെയ്യുക. ഇപ്പോൾ നിവിൻ പോളിയെ നായകനാക്കി മിഖായേൽ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് ഹനീഫ് അദേനി.

LEAVE A REPLY