വിജയ് സേതുപതിയും തൃഷയും ഒന്നിക്കുന്ന 96 ഒക്ടോബര്‍ നാലിന് റിലീസിനൊരുങ്ങുന്നു….

എപ്പോഴും വ്യത്യസ്തമാർന്ന കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലെത്താൻ വിജയ് സേതുപതി എന്ന നടൻ ശ്രമിക്കാറുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകഹൃദയങ്ങളിൽ ഒരു മികച്ച നടൻ എന്ന സ്ഥാനം പിടിക്കാൻ ഈ നാടന് സാധിച്ചു എന്നതാണ് സത്യം.

96 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു കഥാപാത്രത്തിന്റെ മൂന്ന് ഘട്ടങ്ങളെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ഇതില്‍ ഒരു ഗെറ്റപ്പ് 96 വയസിലുള്ളതാണ്.തൃഷ നായികയായി എത്തുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ പ്രേം കുമാരാണ് .ഈ റൊമാന്റിക് കോമഡി ചിത്രം ഒക്‌റ്റോബര്‍ 4ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.

ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവുമാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തൈക്കുടം ബ്രിഡ്ജ് എന്ന ബാന്‍ഡിലൂടെ പ്രശസ്തനായ ഗോവിന്ദ് പി മേനോനാണ് സംഗീതം. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ എസ് നന്ദഗോപാലാണ് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത് രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായാണ്.

LEAVE A REPLY