വരിക്കാശ്ശേരി മനയിൽ ‘പായ്കപ്പൽ’ ഒരുങ്ങുന്നു

കേരളത്തില്‍ മാടമ്പിമാരും അധികാരികളും കൊടികുത്തിവാണിരുന്ന കാലത്തെ ഒരു ഗ്രാമത്തിലെ കഥയുക്മയിൽ പായ്കപ്പലിന്റെ ചിത്രികരണം ഒറ്റപ്പാലം വരിക്കാശ്ശേരി മനയിൽ നടക്കുന്നു.ഏറനാടന്‍ സിനിമാസിന്റെ ബാനറില്‍ ഖാദര്‍ തിരൂര്‍, ആര്‍ പ്രകാശ് എന്നിവര്‍ നിര്‍മിച്ച് മുഹമ്മദ് റാഫി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് പായ്ക്കപ്പൽ.ഒരു ഗ്രാമത്തിൽ അടക്കിവാണ തങ്ങളുടെയും കുടുംബത്തിന്റെയും കഥയാണ് പശ്ചാത്തലം.

പുതുമുഖങ്ങളായ നിഹാല്‍ ഉസ്മാന്‍, അങ്കിതാമഹാറാണ എന്നിവർക്കൊപ്പം മധു , ഇന്ദ്രന്‍സ്, സന്തോഷ് കീഴാറ്റൂര്‍ ,നാരായണന്‍ നായര്‍ ,സാലു കൂറ്റനാട് , അംജത് മൂസ , ഖാദര്‍ തിരൂര്‍ , വേണു അയ്യന്തോള്‍ , അമല്‍ ദേവ് , കൂട്ടായി ബാവ,പ്രശാന്ത് മാത്യു, വിജി കെ വസന്ത് , വി എം എസ് പെരുമണ്ണൂര്‍ , ശരവണന്‍ ഹരി, ആര്‍ പ്രകാശ് ,കുക്കു പരമേശ്വരന്‍ , സലീറ്റ മേരി സൈമണ്‍ , മാസ്റ്റര്‍ വൈശാഖ് , സബാ അക്ബര്‍ , ജലീല്‍ ഷാന്‍ പ്രധാനകഥാപാത്രണങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

രാമേശ്വരം ,പയ്യന്നൂര്‍, തിരൂര്‍ എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷന്‍.

LEAVE A REPLY