വമ്പൻ താര നിരയിൽ മോഹൻലാൽ-ഭദ്രൻ ചിത്രമൊരുങ്ങുന്നു.

2018 ൽ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ നിരവധി വമ്പൻ പ്രൊജെക്ടുകളാണ് കാത്തിരിക്കുന്നത്, ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന നീരാളി, ഒടിയൻ, കായംകുളം കൊച്ചുണ്ണി,ലൂസിഫർ,രണ്ടാമൂഴം എന്നിങ്ങനെ ലാലേട്ടനെ കാത്തിരിക്കുന്ന വമ്പൻ പ്രോജക്ടുകളുടെ കണക്ക് ഇനിയും നീളും,

എന്നാൽ പ്രാന്തൻ പറയാൻ പോകുന്നത് മറ്റൊരു പ്രോജെക്ടിനെ കുറിച്ചാണ്,പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-ഭദ്രൻ ചിത്രം ഈ ഏപ്രിലിൽ തന്നെ ഷൂട്ടിങ് തുടങ്ങുന്നു എന്നാണ് പ്രാന്തന് അണിയറയിൽ നിന്ന് ലഭിച്ച വിവരം… കൂടാതെ ചിത്രത്തിൽ വമ്പൻ താരനിരതന്നെയാണ് അണിനിരക്കുന്നത്. മോഹൻലാലിനൊപ്പം, രമ്യ കൃഷ്ണൻ, ശരത് കുമാർ എന്നിവർ പ്രധാന വേഷത്തിലെത്തുമ്പോൾ പ്രാന്തൻ ഇപ്പോൾത്തന്നെ പ്രതീക്ഷയുടെ കൊടുമുടി കയറിക്കഴിഞ്ഞു… എന്തായാലും കാത്തിരിക്കാം ഭദ്രൻ മോഹൻലാൽ കോംബോയിലെ സ്പടികത്തെ വെല്ലുന്ന ഒരു മരണ മാസ്സ് ഐറ്റത്തിനായി.

LEAVE A REPLY