‘ലാലേട്ടാ ലാ ലാ………….’ എന്ന് പാടിയത് ആരെന്ന് അറിയാമോ?

മോഹൻലാൽ എന്ന നടനും ആ പേരും എന്നും മലയാളിക്കൊരു ആവേശമാണ്. ആ ആവേശം പകർന്നു കൊണ്ട് മോഹൻലാൽ എന്ന സാജിദ് യഹിയ ചിത്രവും ഒരുങ്ങുന്നു.കട്ട മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍കൊപ്പം ഇന്ദ്രജിത് സുകുമാരനും എത്തുന്നു. ‘ലാലേട്ടാ ലാ ലാ ‘എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന്റെ ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജനശ്രദ്ധ നേടിയ ആ ഗാനം പാടിയത് പ്രിയ നടനും ഈ ചിത്രത്തിലെ നായകനുമായ ഇന്ദ്രജിത് സുകുമാരന്റെയും പൂര്ണിമയുടെയും മകൾ ആയ പ്രാർത്ഥന ഇന്ദ്രജിത്താണ്. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ടോണി ജോസഫ് ആണ്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുനീഷ് വരനാട്‌ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു…….

സുനീഷ് വരനാടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് : മോഹന്‍ലാലിന്റെ ടീസര്‍ ജനങ്ങളിലേക്ക് എത്തിയ അന്ന് മുതല്‍ ഞാന്‍ കേള്‍ക്കുന്ന ഒരു ചോദ്യമാണ്, അതില്‍ കേള്‍ക്കുന്ന ‘ലാലേട്ടാ ലാ ലാ’ എന്ന ഗാനം ആലപിച്ച ആ ഇമ്പമുള്ള ശബ്ദത്തിന്റെ ഉടമ ആരാണെന്ന്. ആ കക്ഷിയെയാണ് നിങ്ങള്‍ ദേ ഈ ഫോട്ടോയില്‍ കാണുന്നത്.ഞങ്ങളുടെ കഥയിലെ നായകന്‍ ഇന്ദ്രേട്ടന്റെ മകളായ പ്രാര്‍ത്ഥന ഇന്ദ്രജിത്.

LEAVE A REPLY