രജനികാന്തോ കമൽഹാസനോ ?, ആമിറോ ഷാരൂഖോ ?, നയം വ്യക്തമാക്കി ദുൽഖർ സൽമാൻ…

അതേ പലരും ഒഴിഞ്ഞു മാറുന്ന ചോദ്യങ്ങൾക്കു വ്യക്തമായി മറുപടി പറയുകയാണ് ദുൽഖർ. തന്റെ പുതിയ ചിത്രമായ ‘കാർവാൻ ‘ന്റെ പ്രമോഷന്റെ ഭാഗമായി ഒരു ദേശീയ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് ദുല്ഖറിന് ഈ ചോദ്യം നേരിടേണ്ടി വന്നത്.

ഇന്റർവ്യൂന്റെ ഭാഗമായ റാപിഡ് ഫയർ റൗണ്ടിൽ നേരിടേണ്ടി വന്ന ചോദ്യം ഇതായിരുന്നു, രജനികാന്തോ, കമൽഹാസനോ ആരാണ് ഫേവറേറ്റ് ?
ആരും കുഴങ്ങുന്ന ചോദ്യം. പക്ഷെ ദുൽഖർ വ്യക്തമായി ഉത്തരം നൽകി -രജനീകാന്ത്.

അടുത്ത ചോദ്യം, ആമിറോ ഷാരൂഖോ ?എന്നായിരുന്നു ?..
ഉത്തരം ഷാരൂഖ് എന്നെത്തി.

പിന്നീടും ചോദ്യങ്ങളുണ്ടായിരുന്നു. അമിതാഭ് ബച്ചന്റെ സഞ്ജീറിനെ കുറിച്ച്, ഇർഫാൻ ഖാന്റെ പ്രിയപ്പെട്ട ചിത്രത്തെ കുറിച്ച്.

മമ്മൂട്ടി എന്ന സൂപ്പർ സ്റ്റാർ ആണോ, മമ്മൂട്ടി എന്ന അവാർഡ് വിന്നിങ് ആക്ടറെ ആണോ പ്രിയം എന്ന ചോദ്യത്തിന് “മമ്മൂട്ടി എന്ന അവാർഡ് വിന്നിങ് ആക്ടർ “എന്നായിരുന്നു ദുൽഖറിന്റെ മറുപടി.

ഏതായാലും തമിഴും തെലുങ്കും മലയാളവും കടന്ന് ദുൽഖർ ബോളിവുഡിൽ എത്തിയിരിക്കുകയാണ്.

ദുൽഖർ നായകനാകുന്ന ആദ്യ ഹിന്ദി ചിത്രം “കാർവാൻ “ഒരു റോഡ് മൂവി ആണ്. ചിത്രം ഓഗസ്റ്റ് ആദ്യ വാരം തിയേറ്ററിൽ എത്തും.

LEAVE A REPLY