മോഹൻലാൽ ചിത്രം നീരാളിയുടെ പുതിയ റിലീസിംഗ് ഡേറ്റ് ജൂലൈ 12ന്!

മോഹൻലാൽ ചിത്രമായ നീരാളിയുടെ പുതിയ റിലീസിംഗ് ഡേറ്റ് ജൂലൈ 12ന് എന്ന് അദ്ദേഹത്തിന്റെ ഒഫീഷ്യൽ പേജിലൂടെയും നിർമ്മാണ കമ്പനിയായ മൂൺ ഷോട്ട് എന്റർന്റെയിന്റ്മെന്റ്സ് കമ്പനി അവരുടെ സോഷ്യൽ മീഡിയ പേജിലൂടെയും അറിയിച്ചു.

പൊതുജനാരോഗ്യ രംഗത്ത് ആശങ്കയുണ്ടാക്കിയ ചില വാർത്തകളെ തുടർന്ന് വടക്കൻ ജില്ലകളിൽ നിന്നുള്ള സിനിമ പ്രേമികളുടേയും ഉത്തരവാദിത്വപ്പെട്ട സിനിമാ പ്രവർത്തകരുടേയും അഭ്യർത്ഥന മാനിച്ചാണ് ആദ്യ റിലീംസിംഗ് ഡേറ്റ് നിർമ്മാണ കമ്പനി നീട്ടി വച്ചതെന്ന് അറിയുന്നു.

അഡ്വഞ്ചർ ത്രില്ലറായ നീരാളിയാണ് ,മേക്ക് ഓവറിന് ശേഷമുള്ള മോഹൻലാലിന്റെ ആദ്യ ചിത്രമെന്നത് പ്രേക്ഷകരിൽ കൂടുതൽ ആകാംക്ഷ ഉണ്ടാക്കുന്നതാണ് .സ്റ്റീഫൻ ദേവസി സംഗീതം നൽകിയ നാലു പാട്ടുകളാണ് ഈ ചിത്രത്തിലുള്ളത് ,പുറത്തുവിട്ട രണ്ടു പാട്ടുകളിൽ രണ്ടെണ്ണത്തിനും നവ മാധ്യമങ്ങളിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത് ,ഇതിൽ ഒരെണ്ണം മോഹൻലാലും ശ്രേയാ ഘോഷാലും ചേർന്ന് പാടിയിരിയ്ക്കുന്നു.

സന്തോഷ് ടി. കുരുവിള നിർമ്മിച്ച് അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരാളി , ഒട്ടേറെ ബോളിവുഡ് സങ്കേതിക വിദഗ്ധർ അണിനിരന്ന ഈ ചിത്രം സിനിമാ പ്രേക്ഷകരിൽ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയിരിയ്ക്കുന്നത്.

LEAVE A REPLY