മൈ സ്റ്റോറിയോടും സംവിധായിക റോഷ്‌നി ദിനകരനോടും അനുഭാവം പ്രകടിപ്പിച്ച് പറവയിലെ ഇച്ചാപ്പിയും….

നവാഗത സംവിധായികയായ റോഷ്‌നി ദിനകർ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച് പ്രിത്വിരാജ് നായകനായി എത്തി എങ്ങും മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന മൈ സ്റ്റോറിക്ക് ആശംസ അറിയിച്ച് പറവയിലെ ഇച്ചാപ്പി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരമായി മാറിയ അമൽ ഷായും.

ഇതിനോടകം തന്നെ നിരവധിപ്പേരാണ് മൈ സ്റ്റോറിക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുള്ളത്. മൈ സ്റ്റോറിക്കെതിരെ സൈബർ ആക്രമണം നടത്തുന്നവർക്കുള്ള ചുട്ട മറുപടിയാണ് സിനിമാ മേഖലയിൽ തന്നെയുള്ളവർ സിനിമയെ പ്രൊട്ടക്ട് ചെയ്ത് രംഗത്തുവരുന്നത്. പറവയിൽ അമൽഷാക്ക് ഒപ്പം അഭിനയിച്ച ഗോവിന്ദ് വി പൈ ഇതിനോടകം തന്നെ സിനിമക്ക് ആശംസ അറിയിച്ചുകഴിഞ്ഞു.

LEAVE A REPLY