മൂന്ന് അംഗീകാരങ്ങൾ, ഒരേ ദിവസം; ഗിന്നസ് പക്രൂ

മിമിക്രീ പശ്ചാത്തലത്തിൽ നിന്നും വന്ന് വെള്ളിത്തിരയിലെ ഉയരങ്ങളിൽ എത്തിയ ഒരു കലാകാരനാണ് ഗിന്നസ് പക്രൂ. പൊക്കമില്ലായിമയിൽ നിന്നും ഉയരങ്ങളിൽ സ്ഥാനം ഉറപ്പിച്ചണ് ഗിന്നസ് പക്രൂ എന്ന നടൻ വളർന്നത്.

ഒരു ദിവസം തന്നെ മൂന്ന് സംഘടനകളുടെ റെക്കോഡുകള്‍ ഏറ്റുവാങ്ങി മലയാളത്തിന്റെ സ്വന്തം ഗിന്നസ് പക്രു. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പക്രുവിനെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേര്‍സല്‍ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ സംഘടനകളാണ് സാക്ഷ്യപത്രം കൈമാറിയത്.

2013ല്‍ പക്രു സംവിധാനം ചെയ്ത ‘കുട്ടീം കോലും’ എന്ന ചിത്രമാണ് അദ്ദേഹത്തെ റെക്കോഡിനുടമായാക്കിയത്. ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോഡും പക്രുവിന്റെ സ്വന്തമാക്കിയിരുന്നു.

കലയെ സ്നേഹിച്ച ഒരു കലാകാരനെ തേടിയെത്തിയ എല്ലാ അംഗീകാരങ്ങൾക്കും നന്ദി പറയാൻ അദ്ദേഹം മറന്നില്ല . വളരെ ഏറെ പ്രതിസന്ധികൾ നേരിട്ടാണ് താൻ ഇവിടം വരെ എത്തിയതെന്നനും വരും തലമുറയെയും എല്ലാ വിധ പ്രോത്സാഹനവും ഇതുപോലെ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY