പ്രതീക്ഷ തെറ്റിയ കമൽ ഹാസന്റെ ‘വ്രതം ‘

1987ൽ പുറത്തിറങ്ങിയ കമൽ ഹാസൻ നായകGൻ ആയി, ഐ വി ശശി സംവിധാനം ചെയ്ത ചിത്രം ആയിരുന്നു വ്രതം. ടി ദാമോദരൻ, ജോൺ പോൾ ടീമിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം 1982 ന് ശേഷം കമൽ ഹാസൻ അഭിനയിച്ച മലയാള ചലച്ചിത്രം ആയിരുന്നു.

ഗീത, ശോഭന, എം ജി സോമൻ, സുരേഷ് ഗോപി, തുടങ്ങിയവരായിരുന്നു മറ്റു താരങ്ങൾ. സുരേഷ് ഗോപി തന്റെ ആദ്യ കാല കരിയറിൽ ചെയ്ത നല്ലൊരു ക്യാരക്ടർ വേഷമായിരുന്നു വ്രതത്തിലെ സണ്ണി അബ്രഹാം.
T ദാമോദരൻ, ജോൺ പോൾ ടീമിന്റെ തിരക്കഥയിൽ പിറന്ന ഈ ചിത്രം ഒരു ഫാമിലി റിവെന്ജ് സ്റ്റോറി ആണ്. 

5 വർഷത്തെ ഇടവേളയ്ക്കു ശേഷം കമൽ ഹാസൻ മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൊണ്ട് വലിയ ഹൈപിൽ വന്ന ചിത്രമാണ് ‘വ്രതം ‘.
പക്ഷെ ചിത്രം ആവറേജിൽ ഒതുങ്ങി. 

ബ്ലോക്ക്‌ ബസ്റ്റർ പ്രതീക്ഷിച്ചെത്തിയ ചിത്രത്തിന് ബോക്സ്‌ ഓഫീസിൽ ശരാശരി പ്രകടനം കൊണ്ട് തൃപ്തി പെടേണ്ടി വന്നു. സെൻട്രൽ പിക്ചർസ് നിർമ്മിച്ച ചിത്രത്തിന്റെ സംഗീതം ശ്യാം ആയിരുന്നു. 

ഐ വി ശശി കമൽ ടീമിന്റെ ഈറ്റ പോലെയോ, കമൽ ഹാസൻ മലയാളത്തിൽ ചെയ്ത മറ്റു ചിത്രങ്ങൾ പോലെയോ, പ്രകടനത്തിലും, നിലവാരത്തിലും എത്താത്തത് കൊണ്ടായിരിക്കാം,കമൽ ഹാസന്റെ മറ്റു മലയാള ചിത്രങ്ങളുടെ അത്ര ചർച്ച ചെയ്യപ്പെടാറില്ല വ്രതം. എങ്കിലും അഭിനേതാക്കളുടെ പ്രകടനവും, വി ജയറാമിന്റെ ക്യാമറയും എല്ലാം മികച്ചു നിന്നു

LEAVE A REPLY