പ്രണവ്,അരുൺ,ടോമിച്ചൻ ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ട് തുടങ്ങി….

പ്രണവ് മോഹൻലാൽ, അരുൺ ഗോപി, ടോമിച്ചൻ മുളകുപാടം എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ട് തുടങ്ങി. ചിത്രത്തിന്റെ സംവിധായകനായ അരുൺ ഗോപി തന്നെയാണ് ഈ വിവരം തന്റെ ഫേസ് ബുക്ക് പേജ് വഴി അറിയിച്ചത്.

രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഗോപിയും,ടോമിച്ചനും ആദി എന്ന ബ്ലോക്‌ബസ്റ്ററിന് ശേഷം പ്രണവ് മോഹൻലാലും ഒന്നിച്ചെത്തുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്.

പേരിടാത്ത ഈ ചിത്രം ഒരു സാധാരണ ചിത്രമല്ല മറിച്ച് ഇതൊരൊന്നൊന്നര ചിത്രം തന്നെയായിരിക്കുമെന്നത് നമുക്ക് സംവിധായകന്റ്റെ വാക്കുകളിൽനിന്നും ഊഹിച്ചെടുക്കാവുന്നതാണ്. എന്തായാലും കാത്തിരിക്കാം ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി….

LEAVE A REPLY