പൂമരം /കാഴ്ച്ചാനുഭവം

“കലാലയങ്ങളുടെ ആത്മാവ് വസിക്കുന്ന മഹാരാജാസിന്റെ പശ്ചാത്തലത്തിൽ കലയും,സൗഹൃദവും,പ്രണയവുമൊക്കെ വിഷയമാക്കി എബ്രിഡ് ഷൈനും കാളിദാസനും കൂടിയൊരു കൊച്ചു കവിതയെഴുതി.
അതാണ് ഒരർഥത്തിൽ

‘പൂമരം’

ഇതൊരിക്കലും ഒരു പരിപൂർണ്ണ ക്യാമ്പസ്‌ ചിത്രമല്ല കലാലയ സ്മൃതികളിൽ കലയുടെ,സർഗ്ഗവാസനയുടെ ആത്മാവ് പേറുന്ന കലോത്സവ നിമിഷങ്ങളുടെ നേർക്കാഴ്ചകളാണ്.

സൗഹൃദവും,പ്രണയ വിപ്ലവങ്ങളുമെല്ലാം കലോത്സവ നിഴലുകളായി തിരനോട്ടം നടത്തുന്നു.

ആത്മാവ് നഷ്ട്ടപ്പെട്ട കലാലയങ്ങൾ അരങ്ങു വാഴുന്ന ഇന്നിന്റെ കോൺവെന്റ് കോളേജ് കാലത്ത്, ‘പൂമരമൊരു’തണലും തിരിച്ചു പോക്കും കൂടിയാണ്.

മഹാരാജാസിലെ രാത്രിയുടെ കറുപ്പുകളിൽ നേർത്തൊരു വിങ്ങലായി ഒഴുകിയിറങ്ങുന്ന കവിതകളുടെ,വിപ്ലവം പറഞ്ഞ മനുഷ്യ വാചകങ്ങളുടെ,കലുഷിതമായി പൊട്ടിത്തെറിക്കുന്ന കുപിത യൗവനങ്ങളുടെ, നിരന്നു താഴ്ന്ന ശിരസ്സുകൾക്കു കീഴിൽ മൊബൈലിനു പകരം കവിതയും,കലയും,പ്രണയവും സമ്മേളിച്ച അന്നിന്റെ രാത്രിപകലുകളിലേക്കുള്ള ഇന്നിന്റെ തിരനോട്ടം.

‘കാളിദാസ്’

‘ഗൗതമൻ’ എന്ന യുവവിദ്യാർഥി നേതാവിന്റെ/ വിപ്ലവകവിയുടെ വേഷം നന്നായി കൈകാര്യം ചെയ്തു.

പൂമരമൊരു അനുഭവമാണ്,
ഒരു ക്യാമ്പസ്‌ കാലത്തിന്റെ ജീവനുള്ള ഒരേടിന്റെ വളരെ റിയലിസ്റ്റിക് ആയ അവതരണം. അതിലുപരി ആഴത്തിലുള്ളൊരു കഥയോ വമ്പൻ ട്വിസ്റ്റുകളോ ഒന്നും പ്രതീക്ഷിക്കരുത്,ആദ്യം സൂചിപ്പിച്ചത് പോലെ കൊച്ചു കവിത വായിക്കുന്നത് പോലൊരനുഭവം.

(ജീവിതത്തിൽ ഒരിയ്ക്കലെങ്കിലും കലോത്സവം കൂടാത്തവർക്കും,കൂടിയവർക്കും ഒരു കലോത്സവത്തിന്റെ വീറും വാശിയും ആത്മാവും അടുത്തറിയാനുള്ളൊരു അവസരം കൂടിയാണ് പൂമരം)

പൂമരമൊരു സന്ദേശം കൂടിയാണ്.ജീവിത വഴിത്താരകളിൽ നന്മയുടെ ദീപങ്ങൾക്കു തിരികൊളുത്താനുള്ള സന്ദേശം – “If you Light a Lamp for someone else It will also brighten your Path”:ബുദ്ധ

ചിത്രത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും പ്രാന്തന്റെ അഭിനന്ദനങ്ങൾ നന്മയുള്ളൊരു കലാലയ ചിത്രം സമ്മാനിച്ചതിന്

LEAVE A REPLY