പുതിയ കാലത്ത് ഇല്ലാതായിപോയത് നല്ല നിരൂപകരാണ്- സത്യൻ അന്തിക്കാട്

സോഷ്യൽ മീഡിയ വന്നതോടെ വാളെടുത്തവരൊക്കെ വെളിച്ചപ്പാടുകളായി മാറിയെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ഒരു സിനിമ അന്നൗൻസ് ചെയ്‌താൽ ബഹളങ്ങൾ തുടങ്ങുകയായി. സിനിമ കാണാതെ അഭിപ്രായങ്ങൾ എഴുതി വിടുന്നവരുടെയും എണ്ണം കുറവല്ല.

പത്ര മാസികകളിലെ പോലെ ഒരു എഡിറ്ററോ പ്രസാധകനോ അവിടെയില്ല, അതുകൊണ്ട് തന്നെ അവനവന് തോന്നുന്നത് എന്തും പോസ്റ്റ് ചെയ്യാം. അങ്ങനെ ആത്മ നിർവൃതി അടയുന്ന ന്യൂന പക്ഷമാണ് ഇന്നത്തെ ഏറ്റവും വലിയ തമാശയെന്ന് പറഞ്ഞ അദ്ദേഹം, ഒരു യഥാർത്ഥ പ്രേക്ഷകനെ ഇതൊന്നും ബാധിക്കുന്നില്ല എന്നും കൂടി കൂട്ടിച്ചേർത്തു.

ഇത്തരം കപട നിരൂപകർ സോഷ്യൽ മീഡിയയിൽ ഒരുപാട് ഉണ്ട്,പക്ഷെ അവരെ കണ്ടാൽ സത്യത്തിൽ ചിരി വരും. ഇത്തരം അനുഭവങ്ങൾ കാരണം സോഷ്യൽ മീഡിയയുടെ ഉദ്ദേശ ശുദ്ധി തന്നെ ചോദ്യം ചെയ്യപെടുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ ആത്മാനുഭവ കുറിപ്പുകൾ അടങ്ങുന്ന പുസ്തകത്തിൽ ആണ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകൻ ഇതെല്ലാം പറഞ്ഞിരിക്കുന്നത്

LEAVE A REPLY