പരോളിലിന്റെ ടീസറിൽ കമ്മ്യൂണിസ്റ്റുകാരനായി അലക്സ്

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി മാറുന്ന പരോൾ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഒരു കമ്മ്യൂണിസ്റ്കാരനായ അലക്സ് എന്ന കൃഷിക്കാരനെയാണ് മാമൂട്ടി അവതരിപ്പിക്കുന്നത്.39 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ജയിലിലെ രംഗങ്ങളാണ് ഹൈലൈറ്റ്.ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി ഡിക്രൂസാണ്.

വെറും സാധാരണക്കാരനായി ജീവിക്കുന്ന അലക്സിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളാണ് സിനിമയുടെ പശ്ചാത്തലം.യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുങ്ങിയ ഒരു ചിത്രംകൂടിയാണ് പരോൾ. മിയയും ഇനിയയുമാണ് ചിത്രത്തിൽ നായികാവേഷം കൈകാര്യം ചെയ്യുന്നത്. ഒപ്പം ലാലു അലക്‌സ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, അശ്വിന്‍ കുമാര്‍, കലാശാല ബാബു, ഇര്‍ഷാദ്, കൃഷ്ണകുമാര്‍ തുടങ്ങിയവരും വേഷമിടുന്നു.ശരത് സംഗീതസംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഒരു ഗാനം അറബിക് ഭാഷയിലുള്ളതാണ്.

LEAVE A REPLY