നസ്രിയയുടെ സഹോദരൻ നവീൻ വെള്ളിത്തിരയിലേക്ക്

ഗപ്പിയുടെ സംവിധായകനായ ജോൺപോൾ ജോർജ് ഒരുക്കുന്ന അമ്പിളി എന്ന ചിത്രത്തിലാണ് നസ്രിയ നാസിമിന്റെ സഹോദരൻ നവീൻ നാസിം അരങ്ങേറ്റം കുറിക്കുന്നത്.

സൗബിൻ ഷാഹിറാണ് ചിത്രത്തിൽ നായകൻ. നസ്രിയ തന്റെ ഫേസ്ബുക് പോസ്റ്റുവഴിയാണ് ഈ സന്തോഷം പങ്കുവച്ചത്. നവീനിനെ കൂടാതെ മറ്റു പുതിയതാരങ്ങൾ ചിത്രത്തിൽ വേഷം ചെയ്യുന്നതായി റിപോർട്ടുകൾ.

വളരെ കൗതുകം തോന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവത്തകർ പുറത്തുവിട്ടടില്ല.

LEAVE A REPLY