തീവണ്ടി റിലീസ് നീട്ടി….

ടോവിനോ തോമസിനെ പ്രധാന കഥാപാത്രമാക്കി ഫെലിനി ടി പി സംവിധാനം ചെയ്ത് ഓഗസ്ത് ഫിലിംസ് നിർമ്മിക്കുന്ന തീവണ്ടിയുടെ റിലീസ് മാറ്റി. ജൂൺ 15 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് ജൂൺ 28ലേക്കാണ് മാറ്റിയത്.

ചിത്രത്തിന്റെ വീഡിയോ സോങ്ങും ടീസറും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറിയിരുന്നു. പുകവലിക്ക് അടിമയായിട്ടുള്ള ചെറുപ്പക്കാരന്റെ കഥയാണ് തീവണ്ടി പറയുന്നത്.

മായാനദിക്ക് ശേഷം പുറത്തിറങ്ങാൻ പോകുന്ന ടോവിനോ ചിത്രമായതിനാൽ തന്നെ പ്രേക്ഷകർ പ്രതീക്ഷയിലാണ്..

LEAVE A REPLY